Home World യു.എസില്‍ സൗദിയുടെ ആദ്യ വനിതാ സ്ഥാനപതി

യു.എസില്‍ സൗദിയുടെ ആദ്യ വനിതാ സ്ഥാനപതി

3
0

റിയാദ്: അമേരിക്കയിലെ സ്ഥാനപതിയെ സൗദി അറേബ്യ മാറ്റി. ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ മാറ്റി റിമ ബിന്‍ത് ബന്ദര്‍ രാജകുമാരിയെയാണ് പുതിയ സ്ഥാനപതിയായി നിയമിച്ചത്. യുഎസിലെ സൗദിയുടെ ആദ്യ വനിതാ സ്ഥാനപതിയാകും ഇതോടെ റിമ ബിന്‍ത് ബന്ദര്‍. സൗദി കിരീവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇളയ സഹോദരനാണ് യുഎസ് സ്ഥാനപതി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ഖാലിദ് ബിന്‍ സല്‍മാന്‍. ഉപപ്രതിരോധ മന്ത്രിയായി ഇദ്ദേഹത്തെ പിന്നീട് നിയമിച്ചു. ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് നേരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സുപ്രധാന സ്ഥാനങ്ങളിലെ മാറ്റങ്ങള്‍.
ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ സൗദി ഭരണാധികാരികള്‍ക്കെതിരെ നടപടി വേണമെന്ന യുഎസ് സെനറ്റര്‍മാരുടെ ഭീഷണിയാണ് സ്ഥാനപതിയെന്ന നിലയില്‍ റിമ രാജകുമാരി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.മുന്‍ സൗദി അംബാസഡറായിരുന്ന അമീര്‍ ബന്‍ദര്‍ ബിന്‍ സുല്‍ത്താന്റെ മകളാണ് റീമ ബന്‍ദര്‍. അമേരിക്കയില്‍ നിന്ന് മ്യൂസിയോളജിയില്‍ ബിരുദം നേടിയ റീമ സൗദിയില്‍ ആദ്യമായി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവിയായ വനിത കൂടിയാണ്. വനിതാ ശാക്തീകരണത്തിലും സ്‌പോര്‍ട്‌സ് മേഖലയിലും സൗദിക്ക് പുതിയ മുഖം നല്‍കിയ വ്യക്തിത്വമാണ്. സൗദിയുടെ ആദ്യ വനിതാ അംബാസഡര്‍ എന്ന പദവിയും അവര്‍ക്ക് ലഭിച്ചിരിക്കുകയാണ്. തെക്കന്‍ അതിര്‍ത്തിയില്‍ സേവനം നല്‍കുന്ന സൈനികര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കാനും വിജ്ഞാപനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here