Home Breaking News രണ്ടാം നിലയില്‍ നിന്ന് ചാടി ജീവിതത്തിലേക്ക്

രണ്ടാം നിലയില്‍ നിന്ന് ചാടി ജീവിതത്തിലേക്ക്

1
0

കുവൈറ്റില്‍ കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന് ചാടുന്നതിനൊപ്പം നാല് പേരെ കൂടി രക്ഷിച്ചാണ് തിരുവല്ല സ്വദേശി അനില്‍ കുമാര്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്. രണ്ടാം നിലയില്‍ നിന്നുള്ള ചാട്ടത്തില്‍ കാലിനു പരുക്ക് പറ്റി ചികിത്സയിലാണ് അനില്‍കുമാര്‍. ഗാര്‍മെന്റ് സെയില്‍സ് മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. 17 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ആളാണ് അനില്‍ കുമാര്‍.ജോലിക്ക് പോകുന്നതിനായി എന്നും പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന ശീലമുണ്ട്. പ്രാഥമിക കൃത്യം നിര്‍വഹിച്ചുകൊണ്ടിരിക്കെയാണ് കനത്ത ചൂടും പുകയും അനുഭവപ്പെട്ടത്. കനത്ത പുക റൂമിലേക്ക് അടിച്ചുകയറുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു. ആളുകളെ ഉണര്‍ത്താന്‍ ശ്രമിച്ചു. അതിരാവിലെ ആയതിനാല്‍ പലരും ഉറങ്ങുകയായിരുന്നു.മറ്റു റൂമുകളിലെയും കതകില്‍ തട്ടി എല്ലാവരെയും വിളിച്ചുണര്‍ത്തി. താനും നാല് സുഹൃത്തുകളും കോണിപടി ഇറങ്ങി രക്ഷപ്പെടാനായി ശ്രമിച്ചപ്പോള്‍ സാധ്യമല്ലെന്ന് മനസിലായി. രണ്ടാമത്തെ നിലയില്‍ നിന്ന് ചാടുകയായിരുന്നു ഏക പോംവഴി. ഞങ്ങള്‍ പുറത്തേക്ക് എടുത്തുചാടി. കൂടെയുള്ള നാലുപേരും രക്ഷപ്പെട്ടുവെന്നും അനില്‍ കുമാര്‍ പറഞ്ഞു.വീഴ്ചയില്‍ അനില്‍ കുമാറിന്റെ കാലിന് പരുക്കുണ്ട്. ഉപ്പൂറ്റിക്കും കണങ്കലിനും ഗുരുതര പരിക്കേറ്റത്തിനാല്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. 23 മലയാളികള്‍ ഉള്‍പ്പെടെ 50 പേരാണ് കുവൈത്തിലെ മംഗഫിലുണ്ടായ ദുരന്തത്തില്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here