Home Sports രണ്ടു ദിവസവും 10 വിക്കറ്റും കൈയിലിരിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 137 റണ്‍സ്; കളി അവസാനിച്ച്പപോള്‍ പാകിസ്ഥാന്‍...

രണ്ടു ദിവസവും 10 വിക്കറ്റും കൈയിലിരിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് 137 റണ്‍സ്; കളി അവസാനിച്ച്പപോള്‍ പാകിസ്ഥാന്‍ നാലു റണ്‍സിന് തോറ്റു

4
0

അബുദാബി: പാട്ടുംപാടി ജയിക്കുമെന്നു കരുതിയ കളി പാക്കിസ്ഥാന്‍ അവിശ്വസനീയമായ രീതിയില്‍ തോറ്റു.ന്യൂസീലന്‍ഡിനെതിരായഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍വിജയമുറപ്പിച്ച അവസ്ഥയിലായിരുന്ന പാക്കിസ്ഥാന്‍,അവിശ്വസനീയമായ കൂട്ടത്തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയതോടെ തോറ്റത് വെറുംനാലു റണ്‍സിന്. 176 റണ്‍സ്‌വിജയലക്ഷ്യവുമായി രണ്ടാംഇന്നിങ്‌സില്‍ ബാറ്റ് ചെയ്തപാക്കിസ്ഥാന്‍, 171 റണ്‍സിന്എല്ലാവരും പുറത്തായി. ടെസ്റ്റ്ക്രിക്കറ്റിന്റെ ചരിത്രത്തില്‍ റണ്‍അടിസ്ഥാനത്തില്‍ ഏറ്റവും ചെറിയ നാലാമത്തെ വിജയമാണ്‌ന്യൂസീലന്‍ഡിന്റേത്. അരങ്ങേറ്റമല്‍സരം കളിക്കുന്ന അജാസ്പട്ടേലിന്റെ രണ്ടാം ഇന്നിങ്‌സിലെഉജ്വല ബോളിങ് പ്രകടനമാണ് ന്യൂസീലന്‍ഡിന്അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.മൂന്നാമനായി ഇറങ്ങി അവസാനം വരെ പൊരുതിനോക്കിയഅസ്ഹര്‍ അലി പത്താമനായിപുറത്തായതോടെയാണ് പാക്കിസ്ഥാന്‍ അപ്രതീക്ഷിതതോല്‍വി വഴങ്ങിയത്. അസ്ഹര്‍അലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കി അഞ്ചു വിക്കറ്റ്‌നേട്ടം സ്വന്തമാക്കിയ അജാസ്പട്ടേലാണ് പാക് ഇന്നിങ്‌സിന് തിരശീലയിട്ടത്. പട്ടേലാ
ണ് കളിയിലെ കേമന്‍. രണ്ടുവിക്കറ്റ് വീഴ്ത്തി ഒരു വശത്ത്കനത്ത സമ്മര്‍ദ്ദം ചെലുത്തിപാക്കിസ്ഥാനെ വിരട്ടിയ നീല്‍ വാഗ്‌നറിന്റെ പ്രകടനവുംഎടുത്തു പറയണം. ഇതോടെമൂന്നു മല്‍സരങ്ങള്‍ അടങ്ങിയപരമ്പരയില്‍ ന്യൂസീലന്‍ഡ് 10ന്മുന്നിലെത്തി.176 റണ്‍സ് വിജയലക്ഷ്യവുമായിബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ്‌നഷ്ടംകൂടാതെ 37 റണ്‍സ് എന്ന നിലയിലായിരുന്നു. ഇമാമുല്‍ ഹഖ്25 റണ്‍സോടെയും മുഹമ്മദ്ഹഫീസ് എട്ടു റണ്‍സോടെയുംക്രീസില്‍. രണ്ടു ദിവസവും 10വിക്കറ്റും ശേഷിക്കെ വിജയത്തിലേിലേക്കവേണ്ടിയിരുന്നത് വെറും137 റണ്‍സ്.എന്നാല്‍, തകര്‍ത്തെറിഞ്ഞകിവീസ് ബോളര്‍മാര്‍ തുടക്കംമുതലേ പ്രതീക്ഷ നിലനിര്‍ത്തി.പാക്കിസ്ഥാന്‍ വിക്കറ്റ് പോകാതെ40 റണ്‍സ് വരെയെത്തിയെങ്കിലും ഇമാമുലിനെ വിക്കറ്റിനുമുന്നില്‍ കുരുക്കിയ ഇജാസ്പട്ടേല്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു.33 പന്തില്‍ നാലു ബൗണ്ടറികള്‍ സഹിതം 27 റണ്‍സുമായിഇമാമുല്‍ പുറത്ത്. എട്ടു റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ കൂടിപിഴുതി കിവീസ് ബോളര്‍മാര്‍പാക്കിസ്ഥാനെ മൂന്നിന് 48എന്ന നിലയിലേക്ക് തള്ളിവിട്ടു.മുഹമ്മദ് ഹഫീസ് (44 പന്തില്‍10),ഹാരിസ് സുഹൈല്‍ (മൂന്നുപന്തില്‍ നാല്) എന്നിവരെ ഒരേഓവറില്‍ മടക്കിയ ഇഷ് സോധിയുടെ ഇരട്ടപ്രഹരമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here