Home Breaking News രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം, 75000 പേര്‍ക്ക് കേന്ദ്രസര്‍വീസില്‍ മോദി നേരിട്ട് ജോലി നല്‍കും

രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം, 75000 പേര്‍ക്ക് കേന്ദ്രസര്‍വീസില്‍ മോദി നേരിട്ട് ജോലി നല്‍കും

1
0

ന്യൂഡല്‍ഹി: രാജ്യത്തെ യുവജനതയ്ക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 75000 പേര്‍ക്ക് കേന്ദ്രസര്‍വീസുകളില്‍ ജോലിക്കുള്ള നിയമനക്കത്ത് മോദി നേരിട്ട് നല്‍കും.പ്രതിരോധ മന്ത്രാലയം, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ആഭ്യന്തരമന്ത്രാലയം, തൊഴില്‍വകുപ്പ്, സിഐഎസ്എഫ്, സിബിഐ, കസ്റ്റംസ്, ബാങ്കുകള്‍ എന്നിവിടങ്ങളിലെ നിയമന ഉത്തരവുകളാണ് പ്രധാനമന്ത്രി നല്‍കുക.വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാകും ചടങ്ങ്. വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. ബിജെപി എംപിമാരും സംബന്ധിക്കും. രാജ്യത്ത് തൊഴില്‍ക്ഷാമം രൂക്ഷമാണെന്ന ആക്ഷേപത്തിനിടെയാണ് 75000 പേര്‍ക്ക് ഒരു ദിവസം കൊണ്ട് പ്രധാനമന്ത്രി തന്നെ നിയമനഉത്തരവ് കൈമാറുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്ന് ഇക്കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here