Home Breaking News 478 ബസുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി; ലുസൈല്‍ ബസ് ഡിപോ പ്രവര്‍ത്തനം ആരംഭിച്ചു

478 ബസുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി; ലുസൈല്‍ ബസ് ഡിപോ പ്രവര്‍ത്തനം ആരംഭിച്ചു

1
0

ദോഹ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപോ എന്ന നേട്ടവുമായി ലുസൈല്‍ ബസ് ഡിപോ ഗതാഗതത്തിനായി തുറന്നുനല്‍കി.ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്‌മദ് അല്‍ സുലൈതി ബസ് ഡിപോ ഉദ്ഘാടനം നിര്‍വഹിച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലഹ് ബിന്‍ നാസര്‍ ബിന്‍ അഹ്‌മദ് ബിന്‍ അലി ആല്‍ഥാനി, അശ്ഗാല്‍ പ്രസിഡന്റ് ഡോ. സഅദ് ബിന്‍ അഹ്‌മദ് അല്‍ മുഹന്നദി, ഗതാഗത മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.ലോകകപ്പ് ഫുട്ബാള്‍ മേളയിലേക്ക് നാളുകളെണ്ണി കാത്തിരിക്കവെയാണ് ഫൈനല്‍ ഉള്‍പ്പെടെ പ്രധാന മത്സരങ്ങളുടെ വേദിയായ ലുസൈലിലെ വിശാലമായ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. നാലുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ബസ് സ്റ്റേഷന്‍ നിര്‍മിച്ചത്. 24 വിവിധോദ്ദേശ്യ കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്റ്റേഷന്‍. ബസ് ബേ, സര്‍വിസ് സൗകര്യങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, ഹരിത കേന്ദ്രങ്ങള്‍, സബ്‌സ്റ്റേഷന്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു.

ലുസൈല്‍ ബസ് ഡിപ്പോ ഗതാഗതമന്ത്രി ജാസിം സൈഫ് അഹ്‌മദ് അല്‍ സുലൈതി ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്യുന്നു

ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കുന്നതിന് 25,000 ചതുരശ്ര മീറ്ററില്‍ അധികം വിസ്തൃതിയുള്ള ഏകദേശം 11,000 പിവി സോളാര്‍ പാനലുകളും ഉണ്ട്. നാലു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷിയോടെയാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ലോകകപ്പിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം വികസിപ്പിച്ച് സുസ്ഥിര ഊര്‍ജ വിനിയോഗ പദവിയിലേക്ക് ഇടം നേടുകയാണ് ഖത്തറിന്റെ ലക്ഷ്യം. കാര്‍ബണ്‍രഹിത ഊര്‍ജത്തിലൂടെ പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കുന്ന രാജ്യമായി ലോകകപ്പിനു പിന്നാലെ ഖത്തര്‍ മാറുമെന്ന് ഗതാഗതമന്ത്രി ജാസിം സൈഫ് അഹമ്മദ് അല്‍ സുലൈതി പറഞ്ഞു.
അന്തരീക്ഷ മലിനീകരണം കുറക്കുന്ന ക്ലീന്‍ എനര്‍ജികളുടെ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രകൃതിവാതകം നൂറുശതമാനം സുരക്ഷിതമായ ക്ലീന്‍ എനര്‍ജിയാണ്. എങ്കിയും ഊര്‍ജ ഉറവിടങ്ങള്‍ വൈവിധ്യവത്കരിക്കുകയാണ് ഞങ്ങള്‍. നാല് മെഗാവാട്ട് സോളാര്‍ പവര്‍പ്ലാന്‍ ഇതില്‍ ശ്രദ്ധേയമാണ്. ലോകകപ്പിന്റെ സംഘാടനത്തില്‍ നിര്‍ണായകമാവുകയാണ് ലക്ഷ്യമെങ്കിലും പിന്നീട് ഖത്തര്‍ വിഷന്‍ 2030ന്റെ ഭാഗമായിമാറും -ഗതാഗത മന്ത്രി വിശദീകരിച്ചു.ലോകകപ്പ് വേളയില്‍ വിവിധ സ്റ്റേഡിയങ്ങള്‍ക്കിടയില്‍ കാണികളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കുന്നത് ലുസൈല്‍ ബസ് ഡിപോ കേന്ദ്രീകരിച്ചായിരിക്കും. ലുസൈല്‍ സ്റ്റേഡിയത്തില്‍നിന്ന് അല്‍ ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലേക്ക് കാണികളുടെ സഞ്ചാരം എളുപ്പമാവും. മൂന്നു സോണുകളായാണ് ലുസൈല്‍ ബസ് ഡിപ്പോയുടെ പ്രവര്‍ത്തനം. 478 ഇ ബസ് പാര്‍ക്കിങ്ങും 248 ചാര്‍ജിങ് സൗകര്യവുമുള്ള ഭാഗമായാണ് ആദ്യ സോണ്‍ തയാറാക്കിയത്.ജീവനക്കാര്‍ ഉള്‍പ്പെടെ 1400 പേരുടെ താമസസൗകര്യങ്ങളാണ് രണ്ടാം സോണിലുള്ളത്. 24 ബസ് ബേ, 24 ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവയുമായി ബി.ആര്‍.ടി ഇ-ബസ് സോണും.

LEAVE A REPLY

Please enter your comment!
Please enter your name here