Home Breaking News രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്

1
0

രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലത്തെ അപേക്ഷിച്ച് കേസുകള്‍ കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലത്തേക്കാള്‍ കൂടി.2.89 ശതമാനമാണ് ടിപിആര്‍. ഇന്നലെ 2.73 ശതമാനമായിരുന്നു. 24 മണിക്കൂറിനിടെ, രാജ്യത്ത്12,899 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്ക് ഇന്നലത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, ദില്ലി എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ തുടരുകയാണ്.കേരളത്തില്‍ ഇന്നലെ 3,376 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 11 കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. കോഴിക്കോടും എറണാകുളത്തും 3 പേര്‍ വീതവും തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട് ചെയ്ത 3,376 കൊവിഡ് കേസുകളില്‍ കൂടുതല്‍ എറണാകുളത്താണ്. 838 കേസുകള്‍ എറണാകുളത്തും 717 കേസുകള്‍ തിരുവനന്തപുരത്തും 399 കേസുകള്‍ കോട്ടയത്തും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.ഇതിനിടെ, മൂക്കിലൂടെ നല്‍കാവുന്ന കൊവിഡ് പ്രതിരോധ വാക്‌സീന്റെ പരീക്ഷണ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായെന്ന് കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങള്‍ അടുത്ത മാസം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് കൈമാറും. അനുമതി കിട്ടിയാല്‍ യാഥാര്‍ത്ഥ്യമാകുന്നത് മൂക്കിലൂടെ നല്‍കാവുന്ന ലോകത്തിലെ ആദ്യ വാക്‌സീനെന്ന് ഭാരത് ബയോടെക് ചെയര്‍മാന്‍ ഡോ.കൃഷ്ണ എല്ല അവകാശപ്പെട്ടു. മൂക്കിലൂടെയുള്ള നേസല്‍ വാക്‌സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ജനുവരിയിലാണ് ഡിസിജിഐ (DCGI) അനുമതി നല്‍കിയത്

LEAVE A REPLY

Please enter your comment!
Please enter your name here