മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ സിപിഎം നഗരസഭാംഗവും മുന്‍ അധ്യാപകനുമായ കെവി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍.പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ശനിയാഴ്ചയായിരുന്നു അറസ്റ്റ്. നേരത്തെ രണ്ട് പോക്‌സോ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്.അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ശശികുമാര്‍ റിമാന്‍ഡിലാണ്. വര്‍ഷങ്ങളായി വിദ്യാര്‍ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കെവി ശശികുമാറിനെ മെയ് 13ന് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്‍പതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയര്‍ന്നത്.








