കൊച്ചി: നാലാംഘട്ട ലോക്ക് ഡൗണ്‍ ആരംഭിച്ച് ഒരു ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു. ബുധനാഴ്ച രാവിലെ ഒമ്പതുമണിവരെ 3,303 പേരാണ് കൊറോണമൂലം മരിച്ചത്. കേരളത്തില്‍ രോഗികളുടെ എണ്ണത്തിലും നേരിയ വര്‍ധന ഉണ്ട്. ഇന്നലെ വരെ 642 കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് രോഗികളില്‍ 30% വും മഹാരാഷ്ട്രലാണ്. 37,136 പേരാണ് രോഗം സ്ഥിരീകരിട്ടവര്‍. മരണ സംഖ്യ1,325ആയി. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 12,448 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 84 പേരാണ് മരിച്ചത്.
കേരളത്തില്‍ വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചത് പോലെ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിച്ചു. അതിന്റെ അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമാണ്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം പരിമിതമാണ്. എന്നാല്‍, ഇനി നാം സമ്പര്‍ക്കത്തെ തന്നെയാണ് ഭയപ്പെടേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
നമ്മുടെ ബ്രേക്ക് ദി ചെയിന്‍, ക്വാറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതിന്റെ സൂചനയാണിത്. കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചുനിന്നിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായാധിക്യമുള്ളവര്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങിയ രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവരെ ടെസ്റ്റ് ചെയ്യുന്നത് രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനാണ്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 5,630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5,340 നെഗറ്റീവായിട്ടുണ്ട്. ഇങ്ങനെയുള്ള പരിശോധനയില്‍ ഇതുവരെ കേവലം നാലുപേര്‍ക്ക് മാത്രമാണ് രോഗമുണ്ടെന്ന് കണ്ടത്. ഇതിനര്‍ത്ഥം കോവിഡ് രോഗത്തിന്റെ സാമൂഹ്യ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ലെന്നാണ്. ശാരീരിക അകലം പാലിക്കുക, ആവര്‍ത്തിച്ച് കൈ കഴുകുക, മാസ്‌ക് ധരിക്കുക തുടങ്ങിയ ബ്രേക്ക് ദി ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലും ക്വാറന്റൈന്‍ കൃത്യമായി നടപ്പിലാക്കുന്നതിലും നമ്മള്‍ മുന്നേറി എന്നാണ് അനുഭവം.
സംസ്ഥാനത്ത് ഇതുവരെ 74,426 പേര്‍ കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ കോവിഡ് പാസുമായി എത്തിയിട്ടുണ്ട്. ഇവരില്‍ 44,712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ്. റോഡുവഴി എത്തിയത് 63,239 പേരാണ്. ഇതുവരെ 26 വിമാനങ്ങളും മൂന്ന് കപ്പലുകളിലുമാണ് ഇന്നലെ വരെ വന്നത്. എത്തിയ 6,054 പേരില്‍ 3,305 പേരെ സര്‍ക്കാര്‍ വക ക്വാറന്റൈന്‍ സംവിധാനത്തിലേക്ക് അയച്ചു. ഇങ്ങനെ നമ്മുടെ സഹോദരങ്ങള്‍ തുടര്‍ച്ചയായി എത്തുമ്പോള്‍ സ്വാഭാവികമായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കേണ്ടതുണ്ടന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.





