Home Latest News in Kerala രാഷ്ട്രീയ കൊലപാതകം കേരളത്തിന് യോജിച്ചതല്ല: ഗവര്‍ണര്‍

രാഷ്ട്രീയ കൊലപാതകം കേരളത്തിന് യോജിച്ചതല്ല: ഗവര്‍ണര്‍

2
0

നാ​ണ​ക്കേ​ട്; കേ​ര​ള​ത്തി​നു  യോ​ജി​ച്ച​ത​ല്ല: ഗ​വ​ര്‍​ണ​ര്‍
കാസര്‍ഗോഡ്: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ കൊലപാതകങ്ങള്‍ ജനാധിപത്യത്തിന്റെ മൂല്യശോഷണത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ ഒരു വികസനപ്രവര്‍ത്തനം കൊണ്ടും കാര്യമില്ല. രാഷ്ട്രീയ കാരണങ്ങള്‍ ആരുടെയും മരണത്തിന് കാരണമാകരുതെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും ഗവര്‍ണര്‍ കാസര്‍ഗോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here