Home Most Popular രാഹുല്‍ ജര്‍മന്‍ പൗരനാണെന്ന വാദം നുണയെന്ന് പൊലീസ്; ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

രാഹുല്‍ ജര്‍മന്‍ പൗരനാണെന്ന വാദം നുണയെന്ന് പൊലീസ്; ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

1
0


പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന് ജര്‍മന്‍ പൗരത്വമില്ലെന്ന് പൊലീസ്. രാഹുല്‍ ഇന്ത്യന്‍ പൗരന്‍ തന്നെയാണെന്നും ഇയാള്‍ ജര്‍മ്മന്‍ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. കേസില്‍ രാഹുലിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യുന്നത് നീളുകയാണ്. ഇന്നലെ നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. അമ്മയ്ക്ക് അസുഖമാണെന്നും ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലെന്നും ഇരുവരും പൊലിസിനെ അറിയിച്ചത്. ഗാര്‍ഹിക പീഡനത്തില്‍ അമ്മയ്ക്കും രാഹുലിന്റെ സഹോദരിക്കുമെതിരെ നിലവില്‍ പരാതിക്കാരി മൊഴി നല്‍കിയിട്ടില്ല. അതിനാല്‍ രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരം ഇരുവര്‍ക്കും എതിരെയും കേസ് എടുത്തേക്കും. അതേസമയം ജര്‍മനിയില്‍ ഉള്ള രാഹുലിനെ തിരികെ നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനെ സമീപിച്ച് നിയമ നടപടികള്‍ വേഗത്തില്‍ ആക്കാനാണ് ശ്രമം. രാഹുലിനെ നാട്ടില്‍ എത്തിക്കുന്നത് വൈകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here