
കോന്നി : സാന്ത്വന പരിചരണ ദിനത്തില്‍ സാന്ത്വന പരിചരണ കേന്ദ്രമായ സ്‌നേഹാലയം പ്രവര്‍ത്തനമാരംഭിച്ചു. ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്‌നേഹാലയത്തില്‍ എത്തിയ കിടപ്പു രോഗികളെ ഇഎംഎസിന്റെ മകളും വനിതാകമീഷന്‍ അംഗവുമായ ഇ എം രാധ സ്വീകരിച്ചു. സാന്ത്വനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത് അഭിമാനകരമെന്ന് ഇ എം രാധ പറഞ്ഞു. രോഗികളെ കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് ശ്യാംലാല്‍, സെക്രട്ടറി കെ എസ് ശശികുമാര്‍, ജോയിന്റ് സെക്രട്ടറി ടി രാജേഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സോമനാഥന്‍, ഭരണസമിതി അംഗങ്ങളായ വി രംഗനാഥ്, കെ കെ സുരേന്ദ്രന്‍, വര്‍ഗീസ് ബേബി, സോണല്‍ ഭാരവാഹികളായ കെ മകേഷ്, കെ സന്തോഷ് കുമാര്‍, വില്‍സണ്‍ ജോസഫ്, മനോജ്, ജോണ്‍സണ്‍ തോമസ്, ചന്ദ്രമതി എന്നിവര്‍ സന്നിഹിതരായി.







