Home Breaking News ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം പുറത്ത്; സിബിഎസ്ഇ സിലബസിലേക്ക് മാറ്റം

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം പുറത്ത്; സിബിഎസ്ഇ സിലബസിലേക്ക് മാറ്റം

3
0

കൊച്ചി : അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിന്റെ എസ് സി ഇ ആര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാന്‍ തീരുമാനം.എസ് സി ഇ ആര്‍ ടി കേരള മലയാളം മീഡിയം ക്ലാസുകള്‍ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കാണ് നിര്‍ദ്ദേശം.ഒന്നാം ക്ലാസ് മുതല്‍ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. നിലവില്‍ 9,10 ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാം.നിലവിലെ രണ്ട് മുതല്‍ എട്ട് വരെ ക്ലാസിലെ കുട്ടികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ ഇത് ബാധകമാകും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് ഉത്തരവില്‍ വിശദീകരിക്കുന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here