Home Breaking News ലഖ്‌നോ ലുലുമാളില്‍ മത പ്രാര്‍ഥനകള്‍ വിലക്കി ബോര്‍ഡ്; സുന്ദരകാണ്ഡം ചൊല്ലാനെത്തിയ മൂന്നുപേര്‍ കസ്റ്റഡിയില്‍

ലഖ്‌നോ ലുലുമാളില്‍ മത പ്രാര്‍ഥനകള്‍ വിലക്കി ബോര്‍ഡ്; സുന്ദരകാണ്ഡം ചൊല്ലാനെത്തിയ മൂന്നുപേര്‍ കസ്റ്റഡിയില്‍

2
0

ലഖ്നോ: ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ മതപരമായ പ്രാര്‍ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിച്ചു.മാളില്‍ ചിലര്‍ നമസ്‌കരിച്ചതിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നീക്കം. അതിനിടെ, മാള്‍ പരിസരത്ത് രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ശ്രമിച്ച മൂന്ന് പേരെ ഉത്തര്‍പ്രദേശ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇവര്‍ ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണെന്നും മാളിന്റെ പ്രവേശന കവാടത്തില്‍ തടഞ്ഞുവച്ചതായും പൊലീസ് പറഞ്ഞു.’സുന്ദരകാണ്ഡം വായിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ ലഖ്നോവിലെ ലുലു മാള്‍ പ്രവേശന കവാടത്തില്‍ തടഞ്ഞുവച്ചു. ഹിന്ദു സമാജ് പാര്‍ട്ടിക്കാരെയാണ് മാളിന്റെ ഗേറ്റില്‍ തടഞ്ഞുവച്ചത്. നിലവില്‍ സമാധാനപരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്’ -ലഖ്നൗ സൗത്ത് എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു.ജൂലൈ 10ന് യു.പി? മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. ഇതിനുപിന്നാലെ, ഇവിടെ സന്ദര്‍ശനത്തിലെത്തിയ ചിലര്‍ നമസ്‌കരിക്കുന്നതിന്റെ വിഡിയോ ഹിന്ദു മഹാസഭ, ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു. മാള്‍ കേന്ദ്രീകരിച് ലൗജിഹാദിന് ശ്രമം നടക്കുന്നതായും ഇവര്‍ പ്രചരിപ്പിച്ചു. മാള്‍ ജീവനക്കാരില്‍ 70ശതമാനവും മുസ്‌ലികളാണെന്നും ‘ലൗ ജിഹാദ്’ നടത്തുന്നുവെന്നുമാണ് ഇവര്‍ കള്ളപ്രചാരണം നടത്തിയത്. സംഭവം വിവാദമായതോടെയാണ് മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച മാനേജ്‌മെന്റ് മാളിനുള്ളില്‍ പലയിടത്തും നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അതിനിടെ, മാളില്‍ ആളുകള്‍ നമസ്‌കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ പങ്കുവെച്ച അഖില ഭാരത ഹിന്ദു മഹാസഭ, മാളിനെ ലുലു മസ്ജിദ് എന്ന് വിളിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here