Home Breaking News വീട്ടുകാര്‍ എതിര്‍ത്തിട്ടും പത്ത് വയസ്സിന് മൂത്ത വിവാഹമോചിതയെ ഭാര്യയാക്കി; ലളിത് മോദി- മിനാല്‍ പ്രണയകഥ

വീട്ടുകാര്‍ എതിര്‍ത്തിട്ടും പത്ത് വയസ്സിന് മൂത്ത വിവാഹമോചിതയെ ഭാര്യയാക്കി; ലളിത് മോദി- മിനാല്‍ പ്രണയകഥ

6
0

ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ ഇപ്പോള്‍ സജീവവാര്‍ത്തയാണല്ലോ ലളിത് മോദി- സുസ്മിത സെന്‍ പ്രണയം. ഇരുവരും പുതിയ ജീവിതം തുടങ്ങുന്നതായി അറിയിച്ച് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത കുറിപ്പിന് പിന്നാലെ നിരവധി വാര്‍ത്തകളാണ് ഇരുവരെയും സംബന്ധിച്ച് പുറത്തുവരുന്നത്.വിശ്വസുന്ദരി പട്ടം ലഭിച്ചതു മുതല്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് സുസ്മിത സെന്‍. അതേപോലെ ലളിത് മോദിയും ഇന്ത്യന്‍ കായികലോകത്തെ സെലിബ്രിറ്റിയാണ്. ഐപിഎല്‍ എന്ന പണംവാരിക്കളിയെ ഇന്ത്യയില്‍ പ്രചരിപ്പിച്ചതും സജീവമാക്കിയതും ലളിത് മോദിയായിരുന്നു. എന്നാല്‍ അതേ ക്രിക്കറ്റ് ലോകം ഒരിക്കല്‍ ലളിത് മോദിയെ തള്ളിപ്പറഞ്ഞ കാഴ്ചയും ഏവരും കണ്ടതാണ്.ആദ്യ വിവാഹം 58 വയസ്സുകാരനായ ലളിത് മോദിയും 46 കാരിയായ സുസ്മിത സെന്നും വളരെ വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്. ഒരുപക്ഷെ, ലളിത് മോദിയുടെ ഭാര്യ മിനാല്‍ മോദിയും ഇരുവരുടെയും സൗഹൃദത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് സോഷ്യല്‍ ലോകത്തുള്ള ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്.ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നപ്പോഴും ലളിത് മോദിയും മിനാല്‍ മോദിയും ഒന്നിച്ചു തന്നെയായിരുന്നു. പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കാളിയെ കൈവിട്ട എത്രയോ ഭാര്യമാര്‍ സെലിബ്രിറ്റി ലോകത്തുണ്ട്. അവര്‍ക്കെല്ലാം ഒരപവാദമായിരുന്നു ലളിത് മോദിയും മിനാല്‍ മോദിയും തമ്മിലുണ്ടായിരുന്ന ബന്ധം. എന്നാല്‍ 2018-ല്‍ മിനാല്‍ മോദി ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് നിര്യാതയായി.പ്രണയവിവാഹം ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 1991-ലായിരുന്നു മിനാലിനെ ലളിത് മോദി വിവാഹം കഴിയ്ക്കുന്നത്. ലളിത് മോദിയേക്കാള്‍ 10 വയസ്സിന് മൂത്തതായിരുന്നു മിനാല്‍.ആദ്യ വിവാഹം വേര്‍പിരിഞ്ഞ ശേഷമായിരുന്നു മിനാല്‍ ലളിതിനെ കണ്ടുമുട്ടുന്നത്. അതുകൊണ്ടുതന്നെ ലളിതിന്റെ വീട്ടുകാര്‍ ഈ വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ല.മാത്രമല്ല ലളിത് മോദിയേക്കാള്‍ 10 വയസ്സ് പ്രായവ്യത്യാസമുണ്ടായിരുന്നു എന്നതും വീട്ടുകാരെ ചൊടിപ്പിച്ചിരുന്നു. ഒടുവില്‍ വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം വിവാഹിതരാകാന്‍ ഇരുവീട്ടുകാരും സമ്മതം നല്‍കി. പ്രായവ്യത്യാസമൊന്നും ഇരുവരുടെയും സ്നേഹബന്ധത്തില്‍ പ്രതിഫലിച്ചു കണ്ടില്ല.കാന്‍സര്‍ ബാധിച്ച് മരിച്ചു ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് 2014-ലാണ് മിനാല്‍ തിരിച്ചറിഞ്ഞത്. പിന്നീടുള്ള വര്‍ഷങ്ങള്‍ ചികിത്സയ്ക്കായുള്ള നെട്ടോട്ടമായിരുന്നു. പക്ഷെ, ചികിത്സകളൊന്നും ഫലിക്കാതെ വന്ന കാഴ്ചയാണ് കണ്ടത്. 2018-ല്‍ മിനാല്‍ അന്തരിച്ചു.ഭാര്യയോട് അളവറ്റ സ്നേഹം പ്രകടിപ്പിച്ചിരുന്ന ലളിത് മോദി ഓരോ വര്‍ഷവും മിനാലിന്റെ പിറന്നാള്‍ ദിനങ്ങളിലും ചരമവാര്‍ഷിക ദിനങ്ങളിലും അവരെ ഓര്‍ത്തുള്ള മനോഹരമായ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ ആലിയയുടെ വിവാഹം കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. ഇളമകന്‍ രുചിര്‍ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here