Home Breaking News ലാവലിന്‍ കേസ്; ഹൈകോടതി വിധിക്കെതിരായ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി

ലാവലിന്‍ കേസ്; ഹൈകോടതി വിധിക്കെതിരായ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി

1
0

ന്യൂഡല്‍ഹി: സ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി.സമയപരിമിതിയുള്ളതിനാല്‍ ആറ് ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. ഇത് 32ാം തവണയാണ് കേസ് ലിസ്റ്റ് ചെയ്തു മാറ്റിവെക്കുന്നത്.2017 ആഗസ്റ്റ് 23നാണ് ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രന്‍, കെ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈകോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, എം.വി. രാജഗോപാല്‍, ആര്‍. ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈകോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19നാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വിധിക്കെതിരെ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ളവര്‍ നല്‍കിയ അപ്പീലില്‍ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേള്‍ക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്ബനിയായ എസ്.എന്‍.സി. ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here