ബീജിംഗ് : സീറോകൊവിഡ് നയത്തിനെതിരെ ചൈനയില്‍ പ്രതിഷേധം ശക്തം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെതിരെ വ്യത്യസ്തമായ രീതിയിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.ഷീയെ അധികാരത്തില്‍ നിന്ന് നീക്കണമെന്ന് അവശ്യപ്പെട്ട് ഒക്ടോബര്‍ 14 മുതല്‍ ബീജിംഗ് സിറ്റോംഗ് പാലത്തില്‍ വലിയ ബാനറുകള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ശുചിമുറികള്‍ക്കുള്ളിലും സ്‌കൂളുകളിലെ നോട്ടീസ് ബോര്‍ഡുകളിലും ഷീയെ എതിര്‍ത്തുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഷെന്‍ഷെന്‍, ഷാങ്ഹായ്, ബീജിംഗ്, ഗ്വാങ്ഷു, ഹോങ്കോംഗും ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മിക്ക പൊതു ഇടങ്ങളിലും സുരക്ഷാ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളതിനാലാണ് പ്രതിഷേധത്തിന്റെ പ്രധാന സ്ഥലമായി ശുചിമുറികള്‍ മാറിയത്. പരസ്യമായി പ്രതിഷേധിക്കുന്നവരെ ജയില്‍ ശിക്ഷയ്ക്ക് വിധേയമാക്കും.
ബീജിംഗിലെ ചൈന ഫിലിം അര്‍ച്ചീവ് സ്ഥാപനത്തിന്റെ ശുചിമുറിയിലെ ചുവരുകളിലാണ് ഷീയെ എതിര്‍ത്തുള്ള മുദ്രവാക്യം എഴുതിയത്. അവിടുത്തെ ശുചിമുറിയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. യു എസ് , ജപ്പാന്‍,? ദക്ഷിണ കൊറിയ, തായ്വന്‍ തുടങ്ങിയ രാജ്യങ്ങളിലും ജിന്‍ പിങിന് എതിരായ മുദ്രാവാക്യങ്ങള്‍ കണ്ടതായി വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഷീക്ക് എതിരെയുള്ള മുദ്രവാക്യങ്ങളും ബാനറുകളും ഇന്റര്‍നെറ്റില്‍ വരുന്നത് നിയന്ത്രിച്ചിരിക്കുകയാണ്. ചൈനയിലെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മുദ്രവാക്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ബീജിംഗ് പ്രതിഷേധക്കാരന്‍,സിറ്റോംഗ് ബ്രിഡ്ജ്, ധൈര്യം,ഹീറോ,ബ്രിഡ്ജ്, തുടങ്ങിയ വാക്കുകള്‍ പോലും നിയന്ത്രിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .
Home Breaking News ‘ഷീ ജിന്‍പിങിനെ വേണ്ട’ ശുചിമുറിയിലും മുദ്രാവാക്യങ്ങള്‍ ; പ്രതിഷേധം ശക്തമാക്കി ചൈനീസ് ജനത











