Home Breaking News ലാഹോറില്‍ ഗുരുദ്വാര ഇടിച്ച് പൊളിച്ച് പാകിസ്താന്‍ സര്‍ക്കാര്‍; നടപടി സുരക്ഷാ ആശങ്കയുടെ പേരില്‍; പ്രതിഷേധങ്ങളെ വകവെച്ചില്ലെന്ന്...

ലാഹോറില്‍ ഗുരുദ്വാര ഇടിച്ച് പൊളിച്ച് പാകിസ്താന്‍ സര്‍ക്കാര്‍; നടപടി സുരക്ഷാ ആശങ്കയുടെ പേരില്‍; പ്രതിഷേധങ്ങളെ വകവെച്ചില്ലെന്ന് സിഖ് സമൂഹം

1
0

ഇസ്ലാമാബാദ്: പാകിസ്താനില്‍ ചുബ്ച സാഹിബ് ഗുരുദ്വാര ഇടിച്ച് തകര്‍ത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലാഹോറില്‍ സ്ഥിതി ചെയ്തിരുന്ന ഗുരുദ്വാരയാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.സുരക്ഷാ ആശങ്കയുടെ പശ്ചാത്തലത്തില്‍ പുനര്‍നിര്‍മാണത്തിനായി പൊളിച്ചതാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.കഴിഞ്ഞ ദിവസമായിരുന്നു ഗുരുദ്വാര പൊളിച്ച് നീക്കിയത്. ശരിയായി പരിപാലിക്കാത്തതിനാല്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ ഉണ്ട്. ഇത് പരിഹരിക്കാന്‍ ആവശ്യപ്പെട്ട് നിരവധി തവണ സിഖ് സമൂഹം അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് അടിയന്തിരമായി കെട്ടിടം പൊളിച്ച് നീക്കിയത്. കഴിഞ്ഞ ദിവസം ശ്രീ നന്‍കന സാഹിബ് ഗുരുദ്വാരയിലെ 96 ഗുഹകള്‍ അധികൃതര്‍ പൊളിച്ച് നീക്കിയിരുന്നു. ഗുരുദ്വാര കാണാനായി എത്തുന്നവരെ ഇവിടെയാണ് പാര്‍പ്പിക്കുക. ഇതിന് പിന്നാലെയാണ് ചുബ്ച സാഹിബ് ഗുരുദ്വാരയും പൊളിച്ച് നീക്കിയത്.സിഖ് മത വിശ്വാസികളുടെ ഉത്സവമായ പ്രകാശ് പൂരബ് ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കയൊണ് ഗുരുദ്വാര പൊളിച്ചു നീക്കിയത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സിഖ് മത വിശ്വാസികളും സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ ചുബ്ച സാഹിബ് ഗുരുദ്വാര എത്രയും വേഗം പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here