Home Breaking News ലിംഗ സമത്വം കൈവരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വഹിക്കാനുള്ളത് നിര്‍ണായക പങ്ക്: മന്ത്രി വീണാ ജോര്‍ജ്

ലിംഗ സമത്വം കൈവരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വഹിക്കാനുള്ളത് നിര്‍ണായക പങ്ക്: മന്ത്രി വീണാ ജോര്‍ജ്

1
0

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗ സമത്വം യാഥാര്‍ഥ്യമാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്ന് വനിത ശിശു വികസന മന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീസമത്വം സംബന്ധിച്ച കാര്യങ്ങളില്‍ വാക്കാല്‍ മാത്രമല്ല ചര്‍ച്ചകളിലും, സമീപനങ്ങളിലും ഇടപെടലുകളിലും മാറ്റം വേണമെന്ന് മന്ത്രി പറഞ്ഞു.
നിയമം മൂലം നിരോധിച്ച സ്ത്രീധനത്തിന്റെ പേരില്‍ ഇപ്പോഴും പീഡനങ്ങളും ആത്മഹത്യകളും നടക്കുന്നു. ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് പീഡനം അനുഭവിക്കുന്ന ഭര്‍തൃ ഗൃഹങ്ങളിലേക്ക് തിരികെ പോകുവാന്‍ സമൂഹത്തില്‍ നിന്ന് വലിയ സമ്മര്‍ദം ഉണ്ടാകുന്നു. സമൂഹത്തിന്റെ ഇത്തരം നിലപാടുകളില്‍ മാറ്റം ഉണ്ടാകണം. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടി തൊഴില്‍ കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യമുണ്ടാകണമെന്നും അതിന് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പിന്തുണ ലഭിക്കണമെന്നും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മാധ്യമ ഭാഷയിലും ചെറിയ ക്ലാസുകള്‍ മുതല്‍ കുട്ടികള്‍ പഠിക്കുന്ന കവിതകളിലും കഥകളിലും സ്ത്രീകള്‍ അടുക്കളയിലും വീട്ടിലും മാത്രം ഒതുങ്ങി നില്‍ക്കണം എന്ന രീതിയില്‍ ചില ബിംബങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. അത്തരം വിഷയങ്ങള്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇതെല്ലാം തിരുത്തപ്പെടണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ വിഷയങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയിലും, ചിന്തയിലും ചിത്രീകരണത്തിലും ലിംഗാവബോധം ഉണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സ്ത്രീസമത്വ സമീപനം സംബന്ധിച്ച് കമ്മീഷന്‍ മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും സ്ത്രീപീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പല മാധ്യമങ്ങളും ഇപ്പോഴും പാലിക്കുന്നില്ലെന്നും ഇത്തരം നിയമ വിഷയങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള പഠന പദ്ധതികളുടെ ഭാഗമാക്കണമെന്നും സതീദേവി പറഞ്ഞു.
വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ടി. വി. അനുപമ, കേരള സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശക ഡോ. ടി.കെ. ആനന്ദി, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ല പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ പങ്കെടുത്തു.
മനുഷ്യാവകാശപ്രവര്‍ത്തക ഡോ. സുനിത കൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകരായ സന്ധ്യ രവി ശങ്കര്‍, കവിത മുരളീധരന്‍ എന്നിവര്‍ മാധ്യമ സെമിനാറില്‍ പാനല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പത്ര,ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here