Home Breaking News ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് സമയത്ത് എത്തുന്നില്ല; നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നു; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക...

ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് സമയത്ത് എത്തുന്നില്ല; നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നു; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ തയ്യാറെടുത്ത് ഫിലിം ചേംബര്‍

2
0

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ യുവതാരമാണ് ശ്രീനാഥ് ഭാസി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ ഫിലിം ചേംബര്‍ അച്ചടക്ക നടപടിയെടുത്തേക്കും എന്നുള്ള സൂചനയാണ് പുറത്ത് വരുന്നത്. പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ഫിലിം ചേംബര്‍ ആലോചിക്കുന്നത്. ശ്രീനാഥ് ഭാസി ചേംബറില്‍ പോയി വരും ദിവസം തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം.നടപടിയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനിച്ചത്. നടപടിക്ക് ഫിലിം ചേംബര്‍ ശ്രീനാഥ് ഭാസിക്ക് എഎംഎംഎയില്‍ മെമ്ബര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് മുന്‍കൈയെടുക്കുന്നത്. ചേംബറുമായി ശ്രീനാഥ് ഭാസി ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്‌ബോള്‍ ആലോചിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.അടുത്ത മാസം വീണ്ടും താരങ്ങളുടെ ശമ്ബളം കുറയ്ക്കുന്ന കാര്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ആഗസ്റ്റ് ആദ്യം അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ കൂടി സാന്നിധ്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകാത്ത തിനെത്തുടര്‍ന്ന് വീണ്ടും യോഗം ചേരും. അതോടൊപ്പം തന്നെ ചേമ്ബറിന്റെ യോഗത്തില്‍ നടന്മാര്‍ ചില പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാരെ മാനേജര്‍ ആക്കിയത് ഇനി അനുവദിക്കില്ലെന്നുംതീരുമാനമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here