Home Football News ലോകകപ്പ് യോഗ്യത; ജപ്പാന് ഒരു ജയം അകലെ; സൗദിക്ക് തോല്‍വി

ലോകകപ്പ് യോഗ്യത; ജപ്പാന് ഒരു ജയം അകലെ; സൗദിക്ക് തോല്‍വി

6
0

World Cup 2022: What is the state of play outside of Europe in qualifying  for Qatar? | Football News | Sky Sports

ടോക്കിയോ: ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്കായി ജപ്പാന് വേണ്ടത് ഒരു ജയം. കഴിഞ്ഞ ദിവസം ഏഷ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ജപ്പാന്‍ യോഗ്യതയ്ക്കരികെ എത്തിയത്.യോഗ്യതാ റൗണ്ടില്‍ ജപ്പാന് ശേഷിക്കുന്നത് രണ്ട് മല്‍സരങ്ങളാണ്. ലിവര്‍പൂളിന്റെ മിനാമിനോയും ജുന്യ ഇറ്റോയുമാണ് ജപ്പാനായി ഗോള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ സൗദിയാണ് ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ജപ്പാന്‍ രണ്ടാമതുണ്ട്.മറ്റ് മല്‍സരങ്ങളില്‍ സിറിയയെ ദക്ഷിണകൊറിയ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ഇറാന്‍ യുഎഇയെ ഒരു ഗോളിനും വീഴ്ത്തി.ചൈനയെ വിയ്റ്റനാം 3-1ന് മറികടന്നപ്പോള്‍ ഒമാന്‍ – ഓസ്ട്രേലിയ മല്‍സരം 2-2 സമനിലയില്‍ പിരിഞ്ഞു. ലെബ്നാന്‍-ഇറാഖ് മല്‍സരം 1-1 സമനിലയിലും അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here