Home Breaking News ലോകത്ത് കോവിഡ് രോഗികൾ 81 ലക്ഷം കടന്നു; മരണസംഖ്യ 4.39 ലക്ഷത്തിലും ; മരണനിരക്കിൽ ഇന്ത്യ...

ലോകത്ത് കോവിഡ് രോഗികൾ 81 ലക്ഷം കടന്നു; മരണസംഖ്യ 4.39 ലക്ഷത്തിലും ; മരണനിരക്കിൽ ഇന്ത്യ എട്ടാമത്

1
0

ന്യുഡൽഹി: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുന്നു. ശരാശരി ഒന്നേകാൽ ലക്ഷത്തിനു മുകളിലാണ് പ്രതിദിനം പുതിയ കോവിഡ് രോഗികളുണ്ടാകുന്നത്. നിലവിൽ 8,113,679 ആണ് കോവിഡ് ബാധിതരുടെ എണ്ണം. 439,085 പേർ ഇതുവരെ മരണമടഞ്ഞു. 4,213,602 പേർ രോഗമുക്തരായി. 3,460,992 പേർ ചികിത്സയിലാണ്. പ്രതിദിനം മൂവായിരത്തിന് മുകളിൽ ആളുകളാണ് മരിക്കുന്നത്.
രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ നാലാമത് തുടരുകയാകയാണ്. നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യയും. 11,000ന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. 300ന് മുകളിലാണ് അടുത്തനാളുകളിൽ മരണം രേഖപ്പെടുത്തുന്നത്. മരണനിരക്ക് ഉയർന്നതോടെ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യ എട്ടാമതെത്തി.
അമേരിക്കയിൽ ഇതുവരെ 2,182,950 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 118,283 പേർ മരണമടഞ്ഞു. ബ്രസീലിൽ 891,556 പേർ രോഗികളായപ്പോൾ 44,118 പേർ മരണമടഞ്ഞു. റഷ്യയിൽ 537,210പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ7,091 പേർ മരിച്ചു. ഇന്ത്യയിൽ രോഗബാധിതർ 343,026 വും മരണസംഖ്യ 9,915ലുമെത്തി.
ബ്രിട്ടണിൽ 296,857 പേർ രോഗികളായി. 41,736 പേർ മരണമടഞ്ഞു. സ്‌പെയിനിൽ 291,189 പേർക്കാണ് രോഗം സ്ഥിരീകരിച്ച്. 27,136പേർ മരണമടഞ്ഞു. ഇറ്റലിയിൽ ഇത് യഥാക്രമം 237,290 വും 34,371 വും ആണ്.
ഫ്രാൻസ് ആണ് മരണനിരക്കിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു രാജ്യം. 157,372 പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 29,436 പേർ മരണമടഞ്ഞു. മെക്‌സിക്കോയിൽ ഓരോ ദിവസവും രോഗികളുടെ എണ്ണവും മരണവും കുതിച്ചുയരുകയാണ്. നിലവിൽ 150,264 പേർ രോഗികളായി. 17,580 പേർ മരണമടഞ്ഞു. ബെൽജിയം ആണ് മരണനിരക്കിൽ ഒമ്ബതാമത്. ഇവിടെ 60,100 പേർ രോഗികളായപ്പോൾ 9,661 പേർ മരണമടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here