Home Kozhikode ലോക്ഡൗണ്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി

ലോക്ഡൗണ്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി

1
0

കോഴിക്കോട് : കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദര്‍ശനം ഹരിത ഗ്രൂപ്പ് ലോക്ഡൗണ്‍ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. കാളാണ്ടിതാഴം ദര്‍ശനം വായനശാലക്ക് സമീപം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സപ്‌ന ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ സബ്സിഡിയോടെ കൂടിയാണ് 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയത്.
64 കിലോ പച്ചക്കറിയാണ് കൃഷിയില്‍ നിന്നും ലഭിച്ചത്. 21 കിലോ വെണ്ടയും ഏഴ് കിലോ ചീരയും 16 കിലോ പയറും ഒമ്പത് കിലോ വഴുതിനയും 11 കിലോ പച്ചമുളകും ലഭിച്ചു. വിളവെടുപ്പ് ഉദ്ഘാടന ദിനമായതിനാല്‍ സാമൂഹിക്യ അകലം പാലിച്ച് പങ്കെടുത്ത മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യമായി വിതരണം ചെയ്തു. സമീപത്തുള്ള ഒരു ഏക്കര്‍ സ്ഥലത്ത് കിഴങ്ങുവിള തോട്ടത്തിനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് കൃഷി നടത്തിയത്.
ഗ്രാമിക, സെന്‍ട്രല്‍ വിരിപ്പില്‍, കനാല്‍ വ്യൂ എന്നീ റെസിഡന്‍സ് അസോസിയേഷന്റെ പരിധിയിലുള്ള 17 അംഗ കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വിത്ത് വിതച്ചത്. വെണ്ട, ചീര, പയര്‍, വഴുതന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തത്.
വാര്‍ഡ് കൗണ്‍സിലര്‍ പി കെ ശാലിനി അധ്യക്ഷത വഹിച്ചു. എം എ ജോണ്‍സണ്‍, വിഷ്ണു നമ്പൂതിരി, ഡോ കെ ജി പ്രവീണ്‍, കെ പി ജഗന്നാഥന്‍, എം സുധീര്‍, കെ രമേശന്‍, പി ടി സന്തോഷ് കുമാര്‍, എം പി റിജില്‍ കുമാര്‍, ബെന്നി അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷിഭവന്‍ ഉദ്യോഗസ്ഥ കെ ടി റഹീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here