Home Politics ലോക്‌സഭ: മോദി പുരിയില്‍ നിന്ന് മത്സരിക്കുമെന്ന് ബിജെപി നേതാവ്

ലോക്‌സഭ: മോദി പുരിയില്‍ നിന്ന് മത്സരിക്കുമെന്ന് ബിജെപി നേതാവ്

8
0

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒഡീഷയിലെ പുരിയില്‍ നിന്ന് മത്സരിക്കുമെന്ന് സൂചിപ്പിച്ച ബിജെപി നേതാവും എം.എല്‍.എയുമായ പ്രദീപ് പുരോഹിത്. പുരിയില്‍ മോദി മത്സരിക്കുന്നത് തള്ളിക്കളയാനാവില്ല. 90 ശതമാനവും പുരിയില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്ന് പുരോഹിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒഡീഷ ഘടകം മോദി പുരിയില്‍ നിന്ന് മത്സരിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ശുപാര്‍ശ ചെയ്തിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബിജെപി കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് പുരി. മോദി മത്സരിക്കുന്നതോടെ 21 സീറ്റുകളില്‍ ഭൂരിഭാഗവും നേടാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ പുരിയില്‍ നിന്ന് 50.33 ശതമാനം വോട്ട് നേടി ബിജെഡി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.പുരി ലോക്സഭാ സീറ്റിന് കീഴിലുള്ള ഏഴ് നിയമസഭാ സീറ്റുകളില്‍ ആറും ബിജെഡി പ്രതിനിധികളാണ്. ചിലികയില്‍ മാത്രമാണ് ബിജെപി എംഎല്‍എയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here