ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ബക്കിങ് ഹാം പാലസില്‍ തുടക്കമായി.വിന്‍ഡ്സര്‍ കാസിലില്‍ നിന്നും വടികുത്തി മെല്ലെ മെല്ലെ നടന്ന് പുറത്തെത്തിയ രാജ്ഞി അവിടെ തയ്യാറാക്കിയ ടേബിളില്‍ കിരീടത്തിനു നടുവിലായി ഇരുന്ന കോമണ്‍വെല്‍ത്ത് ഗ്ലോബില്‍ തൊട്ടതോടെ ലോകം മുഴുവന്‍ ഞൊടിയിടയില്‍ പ്രകാശ പൂര്‍ണമായി. ഇന്നലെ മൂന്നാമത്തെ തവണയാണ് 96കാരിയായ രാജ്ഞി ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്.മെല്ലെ മെല്ലെ നടന്നു വന്ന രാജ്ഞി കൊട്ടാരത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന കോമണ്‍ വെല്‍ത്ത് ഗ്ലോബില്‍ സ്പര്‍ശിച്ചതും അവിടെ സജ്ജീകരിച്ചിരുന്ന ലൈറ്റുകള്‍ 21 മീറ്റര്‍ അകലെ വരെ തെളിഞ്ഞു. ശേഷം അവിടെ സജ്ജീകരിച്ച ട്രീസ് ഓഫ് ട്രീസ് എന്ന മരത്തില്‍ വരെ പ്രകാശം പരത്തി. ചെറുമകനും ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജുമായ വില്ല്യമിനൊപ്പാമാണ് വിന്‍ഡ്സര്‍ കാസിലില്‍ നിന്നും 22 മൈല്‍ അകലെയുള്ള ബക്കിങ് ഹാം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഞി എത്തിയത്. കോണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പ്രകാശം പരക്കണം എന്ന സന്ദേശത്തോടെ നടത്തിയ ചടങ്ങില്‍ രാജ്ഞി കിരീടത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അവിടെങ്ങും പ്രകാശ പൂരണമാവുകയായിരുന്നു.ഒരു വെള്ളി നിറത്തിലുള്ള കിരീടത്തിന് നടുവിലായി വച്ചിരുന്ന നീലരൃനിറത്തിലുള്ള കോമണ്‍വെല്‍ത്ത് നേഷന്‍സ് ഗ്ലോബ് ബീക്കണ്‍സ് പ്രോജക്റ്റിനു വേണ്ടി പ്രത്യേകം സൃഷ്ടിച്ചതാണ്. ഇത് അഞ്ച് യോമന്‍ വാര്‍ഡര്‍മാര്‍ ചേര്‍ന്ന് ഒരു പോഡിയത്തില്‍ സ്ഥാപിക്കുക ആയിരുന്നു. രാജ്ഞിയുടെ മുന്‍ ജൂബിലികളെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകമായാണ് വെള്ളിയിലും സ്വര്‍ണത്തിലും വജ്രത്തിലും പ്ലാറ്റിനത്തിലും അലങ്കരിച്ച ഈ കിരീടം സൃഷ്ടിച്ചത്. കിരീടത്തിലെ ആ നാലുകല്ലുകള്‍ യുകെയിലെ നാലു രാജ്യങ്ങളുടെ ഒത്തുചേരലിനെ സൂചിപ്പിച്ചു.മാത്രമല്ല രാത്രി ഒമ്ബതരയ്ക്ക് വിന്‍ഡ്സര്‍ കാസിലിലെ രാജ്ഞിയുടെ സ്വകാര്യ അപ്പാര്‍ട്ട്മെന്റിന് സമീപവും ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. രാജ്ഞിക്കും മറ്റ് പ്രധാനപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവേശന കവാടത്തിന് സമീപമുള്ള മുറ്റത്ത് വച്ചായിരുന്നു ഇത്. ഇതിലും രാജ്ഞി വളരെ സന്തോഷവതിയായി പങ്കെടുത്തു. അവിടെ തടിച്ചുകൂടിയ രാജ്ഞിയുടെ ആരാധകര്‍ വിജയഭേരികള്‍ മുഴക്കി. തന്റെ പ്രൈവറ്റ് സെക്രട്ടറി സര്‍ എഡ്വാര്‍ഡ് യങ്. , ലേഡി സൂസന്‍ ഹസ്സേ, ലഫ്റ്റണന്റ് കേണല്‍ ടോം വൈറ്റ് എന്നിവര്‍ക്കൊപ്പമാണ് രാജ്ഞി അവിടേക്ക് എത്തിയത്. രാജ്ഞിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഈ പരിപാടിക്ക് സാക്ഷിയാകാന്‍ വിന്‍ഡ്സര്‍ കാസില്‍ കമ്മ്യൂണിറ്റിയിലെ 130 അംഗങ്ങള്‍ എത്തിയിരുന്നു. ചിലര്‍ പതാകകളുമായാണ് രാജ്ഞിക്ക് ജയ് വിളികളുമായി എത്തിയത്.ഇന്നത്തെ കുര്‍ബാനയില്‍ രാജ്ഞി പങ്കെടുക്കുകയില്ലകഴിഞ്ഞ ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങളാല്‍ ഇന്നത്തെ കുര്‍ബാനയില്‍ എലിസബത്ത് രാജ്ഞി പങ്കെടുക്കില്ല. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ രാജ്ഞിക്ക് ഒത്തിരി സന്തോഷം പകര്‍ന്നെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഇന്നത്തെ കുര്‍ബാനയില്‍ നിന്ും വിട്ടു നില്‍ക്കാന്‍ രാജ്ഞി തീരുമാനിക്കുക ആയിരുന്നു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇന്ന് സെന്റ്. പോള്‍സ് കത്തീഡ്രലിലാണ് താങ്ക്സ് ഗിവിങ് സര്‍വീസ് സംഘടിപ്പിച്ചിരിക്കുന്നത്.എന്നാല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലും ഇന്നലെ നടന്ന പരിപാടികളില്‍ പങ്കെടുത്തതിനാല്‍ ഉണ്ടായ ക്ഷീണവും മൂലം ഇന്നത്തെ പരിപാടികളില്‍ നിന്നും രാജ്ഞി ഒഴിവാകുകയായിരുന്നു. അതേസമയം ഇന്നലെ നടന്ന ബര്‍ത്ത്ഡേ പരേഡും മറ്റ് ആഘോഷങ്ങളും രാജ്ഞി നന്നായി ആസ്വദിച്ചെന്നും പാലസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കുറച്ച് മാസങ്ങളായി രാജ്ഞി പൊതുവേ പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ല. നടക്കാനുള്ള ബുദ്ധിമുട്ടും ആരോഗ്യ പ്രശ്നങ്ങളും കാരണം എല്ലാ ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുകയോ മകന്‍ പ്രിന്‍സ് ചാള്‍സിനേയും ചെറുമകന്‍ വില്ല്യമിനെയോ പകരക്കാരനായി വിടുകയുമാണ് പതിവ്. വ്യാഴാഴ്ച തുടങ്ങിയ പ്ലാറ്റിനം ജൂബിലി ആഘോ പരിപാടികള്‍ വിപുലമായ ആഘോഷ പരിപാടികളോടെ ഞായറാഴ്ചയാണ് അവസാനിക്കുക.
Home Breaking News വടികുത്തി മെല്ലെ മെല്ലെ നടന്നു വന്ന രാജ്ഞി കിരീടത്തില്‍ ഒന്നു സ്പര്‍ശിച്ചു; ലോകം മുഴുവന്‍ ഞൊടിയിടയില്‍...






