Home National ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; കൊല്ലപ്പെട്ടവരുടെ എണ്ണം 290ആയി; ഇന്ത്യാക്കാര്‍ ഏഴുപേര്‍ മരിച്ചു

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; കൊല്ലപ്പെട്ടവരുടെ എണ്ണം 290ആയി; ഇന്ത്യാക്കാര്‍ ഏഴുപേര്‍ മരിച്ചു

1
0

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏഴായി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈസ്റ്റര്‍ ആരാധന നടക്കുകയായിരുന്ന ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും വിദേശികള്‍ കൂടുതലായി എത്തുന്ന വന്‍ ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ഥിതിഗതികള്‍ നേരിടാന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് അടിയന്തരാവസ്ഥ. സംശയം തോന്നുന്ന ആരെയും കോടതി ഉത്തരവ് കുടാതെ കസ്റ്റഡിയില്‍ എടുക്കാനും ചോദ്യം ചെയ്യാനും പോലീസിന് അധികാരമുണ്ടായിരിക്കും. ഏഴ് ചാവേറുകളാണ് വിവിധയിടങ്ങളിലായി സ്ഫോടനം നടത്തിയത്. തീവ്രവാദികള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നുണ്ടെന്ന് ശ്രീലങ്ക വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക മതമൗലിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ക്ക് രാജ്യത്തിന് അകത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് ലങ്കന്‍ ആരോഗ്യമന്ത്രി രജിത സെനാരത്നെ പറഞ്ഞു. ലങ്കയിലെ 21 ദശലക്ഷം ജനസംഖ്യയില്‍ ആറ് ശതമാനം മാത്രമാണ് ക്രിസ്ത്യന്‍ ജനസംഖ്യയുള്ളത്. ഇത് ആദ്യമായാണ് ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിട്ട് ശ്രീലങ്കയില്‍ ഇത്ര വലിയ ആക്രമണം നടക്കുന്നത്. കൊളംബോയിലെ ചരിത്രപ്രാധാന്യമുള്ള സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here