Home Latest News in Kerala വധഭീഷണിയുണ്ട്, അങ്ങനെ വല്ലതും സംഭവിച്ചാല്‍ ആദ്യം അവരെ പിടിച്ചാല്‍ മതി; നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന്...

വധഭീഷണിയുണ്ട്, അങ്ങനെ വല്ലതും സംഭവിച്ചാല്‍ ആദ്യം അവരെ പിടിച്ചാല്‍ മതി; നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജിഫ്രി തങ്ങള്‍

1
0

വധഭീഷണിയുണ്ട്, അങ്ങനെ വല്ലതും സംഭവിച്ചാല്‍ ആദ്യം അവരെ പിടിച്ചാല്‍ മതി; നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജിഫ്രി തങ്ങള്‍

മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കാസര്‍കോട് ചെമ്ബരിക്ക ഖാസിസി എം അബ്ദുല്ല മുസ് ലിയാരുടെ അനുഭവം തനിക്ക് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചിലര്‍ തന്നെ വിളിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അത്തരത്തില്‍ ചെമ്ബരിക്ക ഖാസിയുടെ അനുഭവം ഉണ്ടായാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്ന് മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയില്‍ തങ്ങള്‍ പറഞ്ഞു. നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ ഉണ്ട്. സി എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും ഉണ്ടാകുകയാണെങ്കില്‍ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി. അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെ ആണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ആവും’- അദ്ദേഹം പറഞ്ഞു,വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ തീരുമാനത്തിനെതിരായി നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങള്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ആക്രമണമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here