Home Latest News in Kerala വാക്‌സിനെടുക്കാത്തവര്‍ 35,726 പേര്‍

വാക്‌സിനെടുക്കാത്തവര്‍ 35,726 പേര്‍

3
0


കോട്ടയം: ജില്ലയില്‍ 18 വയസ്സിന് മുകളിലുള്ളവരില്‍ 35,726 പേര്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍പോലും എടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ജില്ലയില്‍ നടത്തിയ ഭവന സര്‍വേ കണ്ടെത്തി. രണ്ടാം ഡോസ് കാലാവധി പിന്നിട്ടിട്ടും 12,499 പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.18 വയസ്സിന് മുകളിലുള്ള 15.62 ലക്ഷം പേരില്‍ 2.28 ശതമാനമാണ് വാക്‌സിന്‍ എടുക്കാത്തവര്‍. ഇവരില്‍ 7482 പേര്‍ ഇതര രോഗങ്ങളുള്ളവരോ അലര്‍ജിമൂലമോ ആണ് വാക്‌സിന്‍ എടുക്കാത്തത്. 1959 പേര്‍ ഗര്‍ഭിണികളാണ്.വാക്‌സിന്‍ എടുക്കാത്തവര്‍ ഏറ്റവും കൂടുതല്‍ ഈരാറ്റുപേട്ട നഗരസഭയിലാണ്-2758 പേര്‍(9.93%). പൂഞ്ഞാര്‍-431 (4.2%), മേലുകാവ്-375(4.13%), കടനാട്-559(3.8%), തീക്കോയി-314(3.72%), തലപ്പലം-400 (3.63%) എന്നിവിടങ്ങളിലാണ് വാക്‌സിന്‍ എടുക്കാത്തവരുടെ നിരക്ക് കൂടുതല്‍. വൈക്കം നഗരസഭ-204 (1.09%), കൂട്ടിക്കല്‍-78 (0.70%) എന്നിവിടങ്ങളിലാണ് വാക്‌സിന്‍ എടുക്കാത്തവരുടെ നിരക്ക് കുറവ്.47 തദ്ദേശസ്ഥാപന പരിധികളില്‍ വാക്‌സിന്‍ എടുക്കാത്തവരുടെ നിരക്ക് രണ്ടു ശതമാനത്തിലധികമാണ്. രണ്ടാം ഡോസ് എടുക്കേണ്ട കാലാവധി പിന്നിട്ടവര്‍ ജില്ലയില്‍ 12,499 പേരാണ്. ഏറ്റവും കൂടുതല്‍ വാഴൂര്‍ (687), തൃക്കൊടിത്താനം (520), കോട്ടയം (507), രാമപുരം (504), പനച്ചിക്കാട് (427) എന്നിവിടങ്ങളിലാണ്. 20 തദ്ദേശസ്ഥാപനങ്ങളില്‍ ഇവരുടെ എണ്ണം ഇരുനൂറില്‍ കൂടുതലാണ്.ഒമിക്രോണ്‍, ഡെല്‍റ്റ തുടങ്ങിയ വകഭേദങ്ങള്‍ ലോകത്ത് പലയിടങ്ങളിലും വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനെടുക്കാന്‍ ലഭിക്കുന്ന ഏറ്റവും അടുത്ത അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്നും കൃത്യമായി രണ്ടാം ഡോസ് എടുക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് രോഗം ബാധിക്കാനും ഗുരുതരമാകാനും സാധ്യതയേറെയാണ്.മറ്റ് ഗുരുതരരോഗങ്ങള്‍ ബാധിച്ചവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണം. ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ തികച്ചും സുരക്ഷിതമാണെന്നാണ് പഠനം തെളിയിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here