Home Breaking News വായുവിന്റെ ഗുണമേന്മ അറിയണോ? ഗൂഗിള്‍ മാപ്പിലെ പുതിയ ഫീച്ചര്‍ ഇങ്ങനെ

വായുവിന്റെ ഗുണമേന്മ അറിയണോ? ഗൂഗിള്‍ മാപ്പിലെ പുതിയ ഫീച്ചര്‍ ഇങ്ങനെ

6
0

ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. പുതിയ ഫീച്ചര്‍ എത്തുന്നതോടെ, ഓരോ സ്ഥലത്തേയും വായുവിന്റെ ഗുണനിലവാരവും പ്രദേശത്തെ കാട്ടുതീ സംബന്ധിച്ച വിവരങ്ങളും അറിയാന്‍ സാധിക്കും.ഈ ഫീച്ചര്‍ കൂടുതല്‍ എളുപ്പമാകാന്‍ സെന്‍സര്‍ നെറ്റ് വര്‍ക്കായ പര്‍പ്പിള്‍ എയറില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കും.ആദ്യ ഘട്ടത്തില്‍ യുഎസില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. യുഎസിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുന്നത്. കൂടാതെ, യുഎസിലെ എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ സഹായവും തേടുന്നുണ്ട്.നാഷണല്‍ ഇന്റര്‍ജെന്‍സി ഫയര്‍ സെന്ററുമായി സഹകരിച്ച് കാട്ടുതീയുളള പ്രദേശങ്ങളും മാപ്പില്‍ ഉള്‍പ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here