Home Kerala വാളയാര്‍ പീഡനക്കേസ്: മുഴുവന്‍ പ്രതികളേയും പോക്‌സോ കോടതി വെറുതെ വിട്ടു

വാളയാര്‍ പീഡനക്കേസ്: മുഴുവന്‍ പ്രതികളേയും പോക്‌സോ കോടതി വെറുതെ വിട്ടു

3
0

വാളയാര്‍ ശെല്‍വപുരത്ത് ആത്മഹത്യ ചെയ്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിരുന്നെന്ന കേസില്‍ മുന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. കേസിലെ ഒന്ന് രണ്ട് നാല് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. മുന്നാം പ്രതിയെ നേരത്തെ തന്നെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ കേസിലെ പ്രായപൂര്‍ത്തിയായ എല്ലാ പ്രതികളും കുറ്റവിമുക്തരായി. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ അഞ്ചാം പ്രതിയുടെ വിചാരണ ജുവൈനല്‍ കോടതിയിലാണ് നടക്കുന്നത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2017 ജനുവരി 1ന് പതിമൂന്നുകാരിയും അതേ വര്‍ഷം മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയായ സഹോദരിയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിന് ആസ്പതമായ സംഭവം. രണ്ട് പെണ്‍കുട്ടികളും പീഢനത്തിനിരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുകയും ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നും പോലീസ് പിന്നീട് കണ്ടെത്തിയതോടെയാണ് വിഷയം വിവാദമാവുന്നത്. രാഷ്ട്രീയമായിപ്പോലും ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പ്രതികളെ എല്ലാവരെയും വെറുതെ വിടുന്നത് പെണ്‍കുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഷിബു, അമ്മയുടെ ബന്ധുവായ വി. മധു, എം മധു എന്നിവരായിരുന്നു കേസിലെ പ്രതികള്‍. മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം, പോക്‌സോ വകുപ്പുകള്‍ എന്നിവയാണ് രണ്ടു കേസുകളിലായി പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മധു കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനാണ്. ഷിബു കുട്ടികളുടെ അച്ഛന്റെ സുഹൃത്തും നേരത്തെ ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തിയുമാണ്. പ്രതികളില്‍ മധു രണ്ട് കുട്ടികളെയും പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തോളമായി മൂത്തമകളെ ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടികളുടെ അമ്മയും മൊഴിനല്‍കിയിരുന്നു. എട്ടുവര്‍ഷത്തോളം ഈ കുടുംബത്തോടൊപ്പം താമസിച്ച് വന്നിരുന്ന വ്യക്തിയാണ് ഷിബു.

LEAVE A REPLY

Please enter your comment!
Please enter your name here