Home You May Like വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍; ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം

വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍; ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം

1
0

ചെന്നൈ > തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാന് നടന് വിജയ് വന്നത് സൈക്കിളില്. ഇന്ധനവിലയില് പ്രതിഷേധിച്ചാണ് നടന്റെ നീക്കം. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുകയാണ്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില് ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.നേരത്തെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. എല്‍ദാംസ് റോഡിലെ കോര്‍പ്പറേഷന്‍ സ്‌കൂളിലാണ് കമല്‍ ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്. രജനികാന്തും അജിത്തും ശാലിനിയും വോട്ട് ചെയ്യാനെത്തി. തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാണ്‍മിയൂര്‍ സ്‌കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here