Home Features വിട്ടുപിരിയാന്‍ കഴിയാതെ വ്യത്യസ്ത ജീവിതം നയിക്കുന്ന അമ്മയും മകനും; 80 കാരനായ മകനെ നോക്കുന്നത് 98...

വിട്ടുപിരിയാന്‍ കഴിയാതെ വ്യത്യസ്ത ജീവിതം നയിക്കുന്ന അമ്മയും മകനും; 80 കാരനായ മകനെ നോക്കുന്നത് 98 കാരിയായ മാതാവ്

2
0

എത്രമക്കളുണ്ടോ അവര്‍ക്കൊക്കെ മാതാപിതാക്കള്‍ ഒരുപോലെ സ്നേഹം പകുത്ത് കൊടുക്കണമെന്നാണ് പറയാറ്. അങ്ങനെയൊക്കെ പറയുമെങ്കിലും പൊതുവെ അമ്മമാരോടായിരിക്കും ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടം. അച്ഛന്മാര്‍ക്ക് പെണ്‍കുട്ടികളെയും. അത് എത്ര വളര്‍ന്നാലും ആ ഒരു സ്നേഹത്തിന് ഒരു കോട്ടവും സംഭവിക്കില്ല.

ഇവിടെയിതാ ലിവര്‍പൂളിലെ അട കീറ്റിംഗും ടോം കീറ്റിംഗും തമ്മിലുള്ള അതിശക്തമായ സ്നേഹം തീര്‍ച്ചയായും ഹൃദയത്തില്‍ തുളച്ചുക്കയഥുന്നതാണ്. പ്രായമായ അമ്മയും മകനുമാണ് 98 കാരിയായ അടയും 80 വയസ്സുള്ള മകന്‍ ടോമും. ഇരുവരും വൃദ്ധസദനത്തിലെ അന്തേവാസികളാണ്.

മകന്റെ കാര്യം നോക്കാന്‍ വേണ്ടി വൃദ്ധസദനത്തില്‍ കഴിഞ്ഞവര്‍ഷം എത്തിയയാളാണ് അമ്മ അട കീറ്റിംഗ്. 80 വയസ്സുള്ള മകന്‍ ടോം കീറ്റിംഗ് 2016ലാണ് ഈ വൃദ്ധ സദനത്തില്‍ എത്തിയത്. തൊട്ടു പിന്നാലെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മകന് കുടുതല്‍ കരുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് അമ്മ അട കീറ്റിംഗും എത്തി. വേര്‍പിരിക്കാനാകാത്ത വിധം ഒന്നുചേര്‍ന്ന വേവര്‍ട്രീയിലെ ഈ അമ്മയും മകനും ഗെയിം കളിച്ചും സിനിമ കണ്ടുമാണ് സമയം കഴിക്കുന്നത്.

പെയ്ന്ററും അലങ്കാരപ്പണിക്കാരനുമായി ജോലി ചെയ്തിരുന്ന ടോം വിരമിച്ച ശേഷം പ്രസ്‌കോട്ട് റോഡില്‍ മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊച്ചുമകള്‍ ഡെബി ഹിഗാം വൃദ്ധസദനത്തില്‍ മുത്തശ്ശിയുടേയും അമ്മാവന്റെയും പതിവ് സന്ദര്‍ശകയാണ്. മുത്തശ്ശിയും അമ്മാവനും ഒരുമിച്ചായതില്‍ ഏറെ സന്തോഷമെന്നാണ് ഇവര്‍ പറയുന്നത്. ഇരുവരേയും പിരിക്കാനാകില്ലെന്നും രണ്ടുപേരും സന്തോഷമായി ഇരിക്കുന്നു എന്ന് ഉറപ്പാക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും പറയുന്നു.

ഇരുവര്‍ക്കും വേണ്ടത് എന്താണോ അത് കൊടുക്കുക മാത്രമാണ് തങ്ങളുടെ ജോലി. ഇരുവരും ഒരുമിച്ച് കഴിയുന്നത് വളരെ ഹൃദയസ്പര്‍ശിയായ അനുഭവമാണെന്നും പറയുന്നു. ഒരേ സ്ഥലത്ത് തന്നെ അമ്മയേയും മകനെയും കാണുന്നത് അസാധാരണമാണ്. കഴിയുന്നത്ര സമയം ഇരുവരും ഒരുമിച്ചിരിക്കുന്നത് കാണാനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് കെയര്‍ഹോം മാനേജര്‍ ഫിലിപ്പ് ദാനിയല്‍സ് പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here