Home Breaking News വിദ്യാഭ്യാസവും ജോലിയും വേണം; അവകാശങ്ങള്‍ക്കായി തെരുവില്‍ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്പ്രേ കൊണ്ട് നേരിട്ട് താലിബാന്‍

വിദ്യാഭ്യാസവും ജോലിയും വേണം; അവകാശങ്ങള്‍ക്കായി തെരുവില്‍ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്പ്രേ കൊണ്ട് നേരിട്ട് താലിബാന്‍

1
0

വിദ്യാഭ്യാസവും ജോലിയും വേണം; അവകാശങ്ങള്‍ക്കായി തെരുവില്‍ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്‌പ്രേ കൊണ്ട് നേരിട്ട് താലിബാന്‍

കാബൂള്‍ : അവകാശങ്ങള്‍ക്കായി തെരുവില്‍ ഇറങ്ങിയ സ്ത്രീകളെ കുരുമുളക് സ്പ്രേ കൊണ്ട് നേരിട്ട് താലിബാന്‍. ജോലി ചെയ്യാനും, പഠിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് നേരെയാണ് താലിബാന്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് പ്രതിഷേധക്കാരില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകള്‍ക്ക് പഠിക്കുന്നതിനും, ജോലി ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ കാബൂള്‍ സര്‍വ്വകലാശാലയ്ക്ക് മുന്‍പില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 20 അംഗ സംഘം പ്രതിഷേധിച്ചുവരികയാണ്. നിരവധി തവണ താലിബാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് താലിബാന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.മൂന്ന് വാഹനങ്ങളിലായി എത്തിയ താലിബാന്‍ സംഘം പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാധ്യമല്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഇതോടെ കയ്യില്‍കരുതിയിരുന്ന സ്പ്രേ സ്ത്രീകള്‍ക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. കണ്ണും മുഖവും എരിഞ്ഞതോടെ സ്ത്രീകള്‍ ചിതറിയോടി. ചിലര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് നിലത്ത് വീണു.സുരക്ഷാ പ്രശ്നമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ അക്രമം അഴിച്ചുവിട്ടതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ താലിബാന്‍ നേതാവ് തന്റെ നേര്‍ക്ക് തോക്ക് ചൂണ്ടി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആരുടെയും സഹായമില്ലാതെ തങ്ങള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here