കണ്ണൂര്‍: തലശ്ശേരി -കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. കണ്‍സെഷനുള്ള വിദ്യാര്‍ത്ഥികള്‍ സീറ്റിലിരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം.ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയാണ് കണ്ണൂര്‍-തലശ്ശേരി റൂട്ടിലോടുന്ന ബസുകള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. 30 ലേറെ കുട്ടികള്‍ ഒരേ ബസില്‍ കയറുന്നു, കുട്ടികളെ കയറ്റുന്നത് കാരണം മറ്റു യാത്രക്കാര്‍ക്ക് കയറാന്‍ പറ്റുന്നില്ല,ഇത് വരുമാനം കുറയ്ക്കുന്നു എന്നൊക്കെയാണ് ബസ് ജീവനക്കാരുടെ വാദങ്ങള്‍.എന്നാല്‍ സ്വകാര്യബസ് ജീവനക്കാര്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഒരാഴ്ചമുന്‍പ് തലശ്ശേരിയില്‍ ഏതാനും വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയതിന്റെ പേരില്‍ സിഗ്മ എന്ന ബസിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിയായാണ് ഈ മിന്നല്‍ സമരമെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്.അതേസമയം യൂണിയന്‍ നേതാക്കളുമായി വൈകുന്നേരത്തോടെ ചര്‍ച്ച ഉണ്ടാകുമെന്നാണ് വിവരം. നാളെയോടെ മിന്നല്‍ പണിമുടക്കില്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
Home Breaking News വിദ്യാര്‍ത്ഥികള്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നു; മിന്നല്‍ പണിമുടക്കുമായി സ്വകാര്യ ബസ് ജീവനക്കാര്‍; പ്രതികാരം തീര്‍ക്കുകയാണെന്ന് കുട്ടികള്‍








