ദില്ലി: 2025-ല്‍ രാജ്യത്ത് സ്വര്‍ണത്തിന്റെ ഉപഭോഗം കുറയുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. സ്വര്‍ണത്തിന്റെ റെക്കോര്‍ഡ് വിലയാണ് ഉപഭോഗം കുറയാനുള്ള കാരണമായി ഡബ്ല്യുജിസി ചൂണ്ടിക്കാണിക്കുന്നത്. ഭൗമ രഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണവിലയെ കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 802.8 ടണ്ണായിരുന്നു സ്വര്‍ണ ഉപഭോഗം. ഈ വര്‍ഷം അത് 700 മെട്രിക് ടണ്ണിനും 800 മെട്രിക് ടണ്ണിനും ഇടയില്‍ നില്‍ക്കാനായിരിക്കും സാധ്യതയെന്ന് ഡബ്ല്യുജിസിയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സ് സിഇഒ സച്ചിന്‍ ജെയിന്‍ പറഞ്ഞു.
പൊതുവെ സ്വര്‍ണവില ഉയരുന്നത് ആദ്യം ബാധിക്കുന്നത് ആഭരണങ്ങള്‍ വാങ്ങുന്നവരെയാണ്. അതിനാല്‍ സ്വര്‍ണവില ഇനിയും ഉയര്‍ന്നാല്‍ അത് ആഭരണങ്ങളുടെ ആവശ്യകതയെ ബാധിക്കുമെന്ന് ജെയിന്‍ പറഞ്ഞു. രാജ്യത്ത് ഇന്ന് സ്വര്‍ണവില ആദ്യമായി 10 ഗ്രാമിന് 84,399 രൂപ എന്ന റെക്കോര്‍ഡ് നമ്പറിലേക്ക് എത്തി. 2024 ല്‍ സ്വര്‍ണവില 21 ശതമാനമാണ് ഉയര്‍ന്നത്. 2025ല്‍ ഇതുവരെ സ്വര്‍ണവില 10% ഉയര്‍ന്നു.
ആഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴും ഒരു ബഡ്ജറ്റ് ഉണ്ടാകാം. സ്വര്‍ണവില ഉയര്‍ന്നാലും അവര്‍ ഭൂരിഭാഗം പേരും അതെ ബജറ്റില്‍ തന്നെ ഉറച്ചു നില്‍ക്കും. ഇത് ആഭരണ വിപണിക്ക് തിരിച്ചടിയാകും. നിലവില്‍ ഇന്ത്യയുടെ മൊത്തം സ്വര്‍ണ ആവശ്യകതയുടെ 70% ആഭരണങ്ങളാണ്, ബാക്കിയുള്ളത് മാത്രമാണ് നിക്ഷേപമുള്ളു. സ്വര്‍ണവില ഉയരുമ്പോള്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍, ഡിജിറ്റല്‍ സ്വര്‍ണ്ണം, നാണയങ്ങള്‍, ബാറുകള്‍ എന്നിവയില്‍ ഡിമാന്‍ഡ് ഉയര്‍ന്നേക്കാം എന്നും സച്ചിന്‍ ജെയിന്‍ പറഞ്ഞു.
Home Breaking News വില വര്‍ദ്ധനവ് തിരിച്ചടിക്കും, ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുമെന്ന് ഡബ്ല്യുജിസി








