Home Kerala ആലുവ ബിനാനിപുരംപോലീസ് സ്റ്റേഷനിലെ ജൈവപച്ചക്കറി കൃഷിത്തോട്ടം, എ.ഡി.ജി.പി. ...

ആലുവ ബിനാനിപുരംപോലീസ് സ്റ്റേഷനിലെ ജൈവപച്ചക്കറി കൃഷിത്തോട്ടം, എ.ഡി.ജി.പി. ബി.സന്ധ്യ സന്ദര്‍ശിച്ചു.

2
0

 

ജനമൈത്രി പോലീസിംഗിന്‍റെ ഭാഗമായി ബിനാനിപുരം  കോമ്പൌണ്ടില്‍ നൂതനമായ രീതിയില്‍ തുടങ്ങിയ വിളവെടുക്കാറായ ജൈവപച്ചക്കറി കൃഷിത്തോട്ടം            എ.ഡി.ജി.പി. ബി.സന്ധ്യ സന്ദര്‍ശിച്ചു.

 

ജില്ലാ പോലീസ് മേധാവി  എ.വി.ജോര്‍ജ്ജ്  , നാര്‍കോടിക് സെല്‍ എ.എസ്.പി  .സുജിത്ത് ദാസ്‌ ഐ.പി.എസ്, ആലങ്ങാട്ബ്ലോ ക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ & കണ്‍വീനര്‍ (ജൈവകൃഷി കൂട്ടായ്മ) ടി.കെ.ഷാജഹാന്‍ എന്നിവരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

എറണകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ബിനാനിപുരം പോലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ കാടുകയറി ഉപയോഗശൂന്യമായി കിടന്നിരുന്ന രണ്ട് ഏക്കറോളം സ്ഥലത്ത്, കൃഷി വകുപ്പിന്‍റെ കൂടി സഹകരണത്തോടെ നൂതനമായ രീതിയില്‍ജൈവപച്ചക്കറി കൃഷിത്തോട്ടം തയ്യാറാക്കിയത്,  കഴിഞ്ഞഡിസംബർ മാസത്തില്‍ കൊച്ചി റേഞ്ച് ഐ.ജി ആയിരുന്ന പി.വിജയന്‍    ആണ് വിത്ത് വിതച്ച് ജൈവപച്ചക്കറി കൃഷി ഉദ്ഘാടനം  ചെയ്തത്,  പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങി വിവിധ തരം പച്ചക്കറികളുടെ 500 ഓളം തൈകള്‍ നട്ടുവളര്‍ത്തിയിരുന്നു.

പോലീസുകാര്‍ ചേര്‍ന്ന് ഒരുക്കിയ സ്ഥലത്ത് വിതക്കാനുള്ള വിത്തും, ഡ്രിപ് ഇറിഗേഷന്‍ സംവിധാനവും ചെയ്ത് നല്‍കിയത് കൃഷിവകുപ്പാണ്. ഈ പദ്ധതിയില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും പങ്കാളികളായിരുന്നു. അന്ന് വിതച്ച പടവലവും, വെണ്ടയും, തക്കാളിയുമുള്‍പ്പെടെ പതിനൊന്നുതരം പച്ചക്കറികളാണ് ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here