മലപ്പുറം: ജില്ലക്ക് അഭിമാനമായി ഒരു താരംകൂടി രാജ്യത്തിന്റെ ഫുട്ബാള്‍ ജേഴ്‌സിയണിയാന്‍ വഴി തെളിയുന്നു.മാര്‍ച്ച് അവസാനം ഒമാനും യു.എ.ഇക്കുമെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ 35 അംഗ സാധ്യത സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറത്തുകാരനായ ഡിഫന്‍ഡര്‍ മഷ്ഹൂര്‍ ശരീഫും ഇടംപിടിച്ചു. മിഡ്ഫീല്‍ഡര്‍ ആഷിഖ് കുരുണിയനെ നിലനിര്‍ത്തിയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടി ഐ.എസ്.എല്‍ കളിച്ചുകൊണ്ടിരിക്കുകയാണ് മഷ്ഹൂറിപ്പോള്‍.കൊല്‍ക്കത്ത പ്രയാഗ് യുനൈറ്റഡ്, മുംബൈ എയര്‍ ഇന്ത്യ, ഗോകുലം എഫ്.സി കേരള, ചെന്നൈ ആരോസ്, ചെന്നൈ സിറ്റി എഫ്.സി, ചെന്നൈ ഹിന്ദുസ്ഥാന്‍ ഈഗിള്‍സ് തുടങ്ങിയ ടീമുകളുടെയും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.മലപ്പുറം നഗരസഭയിലെ കാവുങ്ങല്‍ തങ്ങളകത്ത് ശരീഫിന്റെയും ജാസ്മിന്റെയും മകനാണ് മഷ്ഹൂര്‍. ഭാര്യ: ഷിഹാന, മകള്‍: എലീസ
- Breaking News
- Editor's Choice
- Most Popular
- You May Like
- For the People
- General
- Local newss
- News
- Kerala
- Latest News in Kerala
- Local News
- Malappuram








