ചണ്ഡീഗഡ്: വിവാദ പരാമര്‍ശം നിഷേധിച്ച് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. പാകിസ്ഥാനിലേക്ക് പോയത് പാക് പ്രധാനമന്ത്രിയും സുഹൃത്തുമായ ഇമ്രാന്‍ ഖാന്‍ വ്യക്തിപരമായി ക്ഷണിച്ചതിനാലാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണു പാക്കിസ്ഥാനിലേക്കു പോയതെന്ന് സിദ്ദുവിന്റെ പരാമര്‍ശം വിവാദമായിരുന്നു.
രാഹുല്‍ ഗാന്ധിയാണു തന്റെ ക്യാപ്റ്റന്‍, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് എല്ലായിടത്തും പോകുന്നതെന്നാണ് വെള്ളിയാഴ്ച സിദ്ദു പറഞ്ഞത്. പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തിയതും ഖലിസ്ഥാന്‍ നേതാവിനൊപ്പം ചിത്രമെടുത്തതും പ്രതിഷേധത്തിനു കാരണമായി.
മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നിര്‍ദേശങ്ങള്‍ എന്തുകൊണ്ടു പാലിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അദ്ദേഹം ആര്‍മി ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെയും ക്യാപ്റ്റനാണു രാഹുല്‍ ഗാന്ധിയെന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം. അമരീന്ദര്‍ സിങ് തനിക്ക് അച്ഛനെ പോലെയാണ്. ഇതാദ്യമായല്ല അദ്ദേഹത്തെ അറിയിക്കാതെ പോകുന്നത്. കഴിഞ്ഞ തവണ മടങ്ങിവരുമ്പോള്‍ വീണ്ടും കാണാമെന്നു പറഞ്ഞിട്ടാണ് പാക്കിസ്ഥാനില്‍നിന്നു പോന്നത് സിദ്ദു പറഞ്ഞു.കര്‍താര്‍പുര്‍ ഇടനാഴിയുടെ പാക്കിസ്ഥാന്‍ ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണു സിദ്ദു പോയത്.
Home National വിവാദ പരാമര്‍ശം നിഷേധിച്ച് സിദ്ദു; പാകിസ്ഥാനിലേക്ക് പോയത് ഇമ്രാന്‍ഖാന്‍ ക്ഷണിച്ചിട്ടെന്ന്








