Home Breaking News വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയില്‍

വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയില്‍

1
0

വീട്ടമ്മയെ കബളിപ്പിച്ച്‌ 65 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയില്‍

കൊടുങ്ങല്ലൂര്‍: വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണവും നാലു ലക്ഷം രൂപയും തട്ടിയെടുത്ത സംഘം പിടിയില്‍.കയ്പമംഗലം തായ്നഗര്‍ സ്വദേശി പുതിയവീട്ടില്‍ അബ്ദുള്‍ സലാം (24), ചേറ്റുവ സ്വദേശി അമ്ബലത്ത് വീട്ടില്‍ അഷ്റഫ് (53), വാടാനപ്പള്ളി സ്വദേശി അമ്ബലത്ത് വീട്ടില്‍ റഫീക്ക് (31) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി എന്‍.എസ്. സലീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.പിടിയിലായ സംഘം നടി ഷംന കാസിമിന്റെ കൈയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ്. കയ്പമംഗലം കൂരിക്കുഴി സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണ് സ്വര്‍ണവും രൂപയും തട്ടിയെടുത്തത്. ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യം വെച്ചാണ് സംഘം വല വീശുന്നത്. വിവിധ നമ്ബറുകളിലേക്ക് മിസ് കോള്‍ അടിച്ച ശേഷം തിരിച്ചു വിളിക്കുന്ന വീട്ടമ്മമാരോട് ഡോക്ടര്‍, എന്‍ജിനീയര്‍ എന്ന് സ്വയം പരിചയപ്പെടുത്തി മാന്യമായി പെരുമാറി അടുപ്പം സ്ഥാപിക്കും. തുടര്‍ന്ന് പ്രതികളിലെ മുതിര്‍ന്നയാള്‍ ബാപ്പയെന്നും, മറ്റെയാള്‍ ബന്ധുവെന്നും പരിചയപ്പെടുത്തി വീട്ടമ്മയെ വിശ്വാസത്തിലെടുത്ത് തിരിച്ചു നല്‍കാമെന്ന വ്യാജേന പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങുന്നതാണ് ഇവരുടെ രീതി.കിട്ടിയ സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ പണയം വെച്ച് മൂന്ന് പേരും തുല്യമായി വീതിച്ചെടുക്കും. ഇതിനിടെ വീട്ടമ്മ പണവും സ്വര്‍ണവും തിരിച്ചു ചോദിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് കടന്നുകളയും. ഇത്തരത്തില്‍ നിരവധി പേരെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും കാട്ടൂര്‍, വലപ്പാട്, വാടാനപ്പള്ളി, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.കയ്പമംഗലം എസ്.ഐ പി. സുജിത്ത്, എസ്.ഐമാരായ പി.സി. സുനില്‍, സന്തോഷ്, എ.എസ്.ഐമാരായ സി.ആര്‍. പ്രദീപ്, ഷൈന്‍, റാഫി, ഷാജു, സീനിയര്‍ സി.പി.ഒമാരായ അഭിലാഷ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, പി.ജി. ഗോപകുമാര്‍, മിഥുന്‍ കൃഷ്ണ, രമേഷ്, അരുണ്‍ നാഥ്, നിഷാന്ത്, ജിനീഷ്, രജീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here