Home Latest News in Kerala വീട്ടിലെത്തിയ സിന്ധു ഗൃഹനാഥന്റെ മടിയിലിരുന്നു, ഹണിട്രാപ്പില്‍ കുരുക്കി 76 കാരന്റെ കൈയില്‍ നിന്നും കവര്‍ന്നത് രണ്ടേകാല്‍...

വീട്ടിലെത്തിയ സിന്ധു ഗൃഹനാഥന്റെ മടിയിലിരുന്നു, ഹണിട്രാപ്പില്‍ കുരുക്കി 76 കാരന്റെ കൈയില്‍ നിന്നും കവര്‍ന്നത് രണ്ടേകാല്‍ ലക്ഷം

1
0

 

MP honeytrap case: Video of ex-CM, right wing leader goes viral

പന്തളം: വയോധികനെ ഹണിട്രാപ്പില്‍ കുരുക്കി 2.18 ലക്ഷം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പന്തളം പൊലീസ് അറസ്റ്റുചെയ്തു . അടൂര്‍,ചേന്നപള്ളി കൂമ്ബുപുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കട്ടുവാളക്കുഴില്‍ സിന്ധു (41), പന്തളം കുരമ്ബാല തെക്ക് മൈലാടുംകളം സാഫല്യത്തില്‍ മിഥു (25), അടൂര്‍ പെരിങ്ങനാട് കുന്നത്തൂക്കര അരുണ്‍ നിവാസില്‍, അരുണ്‍ കൃഷ്ണന്‍ (32) എന്നിവരാണ് പിടിയിലായത്.പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെയാണ് സംഘം തന്ത്രപൂര്‍വം കുരുക്കിലാക്കിയത്. വയോധികന്‍ മാത്രമാണ് വീട്ടില്‍ താമസം.ഭാര്യയും രണ്ടു ആണ്‍മക്കളും എറണാകുളത്താണ്. കുടുംബത്തിലെ 41 സെന്റ് സ്ഥലവും വീടും വില്‍ക്കുന്നതിന് വേണ്ടി ഇയാള്‍ ഒ.എല്‍.എക്‌സില്‍ പരസ്യം നല്‍കിയിരുന്നു. ഇതു കണ്ടിട്ടെന്ന വ്യാജേനെ ഇക്കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് വയോധികന്റെ വീട്ടിലെത്തിയ സിന്ധുവും, മിഥുവും ചേര്‍ന്നാണ് കെണിയൊരുക്കിയത്. വീടിന്റെ പിന്നിലെ 10 സെന്റ് സ്ഥലം മതിയെയെന്ന് പറഞ്ഞ സിന്ധു പിന്നീട് .വയോധികനുമായി അടുത്തിടപഴകി. വീട്ടിലെത്തിയ യുവതി ഇയാളുടെ മടിയില്‍ കയറി ഇരുന്നു. ഈ സമയം കടന്നുവന്ന മിഥു ഇത് മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി. അതിന് ശേഷം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ചെക്കും അര പവന്റെ സ്വര്‍ണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും, മൊബൈല്‍ ഫോണും കൈക്കലാക്കി. ഡി.ജി.പി ലോക് നാഥ് ബഹ്ര, പന്തളം എസ് .എച്ച്.ഒ. എന്നിവരുമായി പരിചയം മുണ്ടുമെന്നും ഇവരെ വിളിച്ചുവരുത്തി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി. മാനഭയം കാരണംഇവരുടെ കാല്‍ക്കല്‍വീണ് കരഞ്ഞ് വയോധികനെ കൂട്ടി ഇവര്‍ പന്തളം എസ്. ബി .ഐ ബാങ്കിലെത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് മാറി. ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം രൂപ മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു. വയോധികന് സുഖമില്ലന്നും ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ പണം വേണമെന്നും യുവതി പറഞ്ഞതോടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു.കഴിഞ്ഞ 9 ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തില്‍ അരുണ്‍ കൃഷ്ണനും ഉണ്ടായിരുന്നു .പൊലീസുകാരനാണെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു.പിന്നെയും പ്രതികള്‍ ഭീഷണി തുടര്‍ന്നപ്പോഴാണ് വയോധികന്‍ വീട്ടില്‍ എത്തിയ ഇളയ മകനെ കാര്യങ്ങള്‍ ധരിപ്പിച്ചത്. മകന്‍ പൊലീസിനെ അറിയിച്ചു. മൂന്നു ലക്ഷം രൂപ വങ്ങാന്‍ വെള്ളിയാഴ്ച എത്തിയ സംഘത്തെ പന്തളം പൊലീസ് ഐരാണിക്കുഴി പാലത്തിന് സമീപം വച്ച് തന്ത്രപരമായിപിടികൂടുക്കയായിരുന്നു.സിന്ധു നേരത്തേയും സമാനരീതിയില്‍ ഹണിട്രാപ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.. പൊലീസ് മേധാവി ആര്‍.നിശാന്തിനി, ഡിവൈ.എസ്.പി.ആര്‍.ബിനു, പന്തളം എസ്.എച്ച്.ഒ.എസ്.ശ്രീകുമാര്‍ ,എസ്.ഐ.ജി.ഗോപന്‍, എ.എസ്.ഐമാരായ സന്തോഷ്, അജിത്ത്, സി.പി.ഒമാരായ മഞ്ജുമോള്‍, കൃഷ്ണദാസ്, സുധാഷ്, എം.നാദീര്‍ഷാ, എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here