തിരുവനന്തപുരം: ആദ്യമെത്തി വീടും പരിസരവും മനസിലാക്കി മടങ്ങിയ ശേഷം അര്‍ദ്ധരാത്രിയിലെത്തി മോഷണം നടത്തുന്ന വിരുതന്‍ സി.സി ടിവിയില്‍ കുടുങ്ങി.കുറവന്‍കോണം വിക്രമപുരം ഹില്ലില്‍ രമേശിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം മോഷണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ദൃശൃങ്ങളെല്ലാം സി.സി ടിവിയില്‍ പതിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.പാന്റും ഷര്‍ട്ടും ധരിച്ച യുവാവ് രാത്രി പത്തോടെ വീട്ടു പരിസരത്തെത്തി ചുറ്റും നോക്കി മടങ്ങുന്നു. 12 കഴിഞ്ഞപ്പോള്‍ യുവാവ് വീണ്ടുമെത്തി കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് പുറകിലെ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു. വാതിലിനുള്ളില്‍ പട്ട വച്ചിരുന്നതിനാല്‍ ശ്രമം വിജയിച്ചില്ല. ഇതിനിടെ വീട്ടില്‍ നിന്ന് ശബ്ദം കേട്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. വീട്ടുകാര്‍ സി.സി ടിവി ദൃശ്യങ്ങള്‍ സഹിതം പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. പ്രദേശത്ത് അടുത്തിടെ മോഷണം പതിവായിരിക്കുകയാണെന്നും പൊലീസിന്റെ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നും വിക്രമപുരം ഹില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Home Breaking News വീട്ടിലേക്ക് രാത്രി പത്ത് മണിക്ക് വന്നത് പാന്റും ഷര്‍ട്ടും ധരിച്ച്, പന്ത്രണ്ടിന് ടൂള്‍സുമായി വന്നിട്ടും പരാജയപ്പെട്ടു,...








