
കട്ടപ്പന : കൂലിപ്പണിക്കാരനായ കട്ടപ്പന പുഞ്ചിരിക്കവല തെറ്റിയാറയില്‍ സതീഷ് ഒരു വാഹനപ്രേമിയാണ്. സ്വന്തമായി വാഹനവും ഉണ്ട്.എന്നാല്‍ വാഹനം വീട്ടിലെത്തിക്കാന്‍ പറ്റിയ വഴിയില്ല.ഇതിനായി പരിശ്രമിച്ചെങ്കിലും വിഫലമായി.ആഗ്രഹം സഫലമാക്കാന്‍ അവസാനം വീട് തന്നെ വാഹന രൂപത്തിലാക്കിയിരിക്കുകയാണ് അദ്ദ്ദേഹം.പെയ്ന്റ് ഉപയോഗിച്ച് വീടിന്റെ മുന്‍വശം ട്രാവലറിന്റെ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഒറ്റനോട്ടത്തില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയെന്നേ തോന്നു.വീടിന്റെ വാതില്‍ വാഹനത്തിന്റെ മാതൃകയില്‍ പെയ്ന്റ് ചെയ്തെടുത്തു. ഒപ്പം സൈഡ് വ്യൂ മിററും, നമ്ബര്‍ പ്ലേറ്റും വരച്ചെടുത്തു. വീട് വാഹനത്തിന്റെ രൂപത്തിലായതോടെ നാട്ടുകാര്‍ക്കും കൗതുകം .പുഞ്ചിരിക്കവലയില്‍ വര്‍ഷങ്ങളായി കഴിയുന്ന സതീഷിനും കുടുംബത്തിനും പ്രധാന റോഡില്‍ നിന്നും വീട്ടിലെത്തണമെങ്കില്‍ കാല്‍ കിലോമീറ്റര്‍ ഇടുങ്ങിയ വഴി നടക്കണം. ഇക്കാരണത്താല്‍ സ്വന്തമായുള്ള വാഹനം സുഹൃത്തുക്കളുടെ വീട്ട് മുറ്റത്താണ് പാര്‍ക്ക് ചെയ്യുന്നത്. എന്നെങ്കിലും വഴി സൗകര്യമുള്ള മറ്റൊരിടത്തേയ്ക്ക് മാറുകയെന്നതാണ് ഈ ചെറുപ്പക്കാരന്റെയും, ഭാര്യ ബിന്ദുവിന്റെയും ലക്ഷ്യം.ഏക പുത്രന്‍ അരോമലിന്റെ ആവശ്യപ്രകാരം വീടിന്റെ ഉള്ളിലും ചിത്രപ്പണികളുടെ കലവറ തന്നെയാണ് സതീഷ് ഒരുക്കിയിരിക്കുന്നത്. ഗുല്‍മോഹര്‍ വൃക്ഷം മുതല്‍ ഡാകിനിയും, കുട്ടൂസനും വരെയാണ് ഭിത്തികളില്‍ ഇടം പിടിച്ചിരിക്കുന്നത്. ചിത്രപ്പണികള്‍ക്ക് പുറമേ ചില്ല് കുപ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മതില്‍ക്കെട്ടും,കയര്‍ ഉഞ്ഞാല്‍ തുടങ്ങിയവും സതീഷിന്റെ സൃഷ്ടികളാണ്




