
കോട്ടയം: വെള്ളക്കരം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനീതിയാണെന്ന് ജല ഉപഭോക്തൃ സംരക്ഷണ സമിതി അദ്ധ്യക്ഷന്‍ നിബു എബ്രഹാം കോയിത്ര ആവശ്യപ്പെട്ടു.വേനല്‍ക്കാലം അടുത്തതോടെ വെള്ളം ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമാണ്. ഇത് കൂടാതെ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന വെള്ളം അളക്കാന്‍ കൃത്യമായ മീറ്റര്‍ റീഡിങ്ങ് സംവിധാനമൊ മീറ്റര്‍ റീഡിങ്ങ് എടുക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരോ ഇല്ല. വാട്ടര്‍ അതോറിറ്റിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും കൃത്യമായി ശുദ്ധജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ സാഹചര്യത്തില്‍ വെള്ളക്കരം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു.








