
ചെന്നൈ: കഴിഞ്ഞ ദിവസം വീടിന് പുറത്ത് ഇറങ്ങരുതെന്ന് തൊഴുത് പറഞ്ഞതിന് പിന്നാലെ കൊറോണ വൈറസായി എത്തി പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയാണ് തമിഴ്‌നാട് പൊലീസ്. റോഡിലിറങ്ങുന്ന ജനത്തിന് മുന്നില്‍ കൊറോണ വൈറസിന്റെ രൂപമുള്ള മുഖംമൂടി ധരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ എത്തിയത്.
നിരത്തിലിറങ്ങിയാല്‍ കൊറോണ പിടിക്കും എന്ന് എല്ലാത്തരത്തിലും ആളുകളെ വ്യക്തമാക്കുകയാണ് അധികൃതര്‍. റോഡിലിറങ്ങിയ ജനത്തിന് മുന്നില്‍ തൊഴുകയ്യോടെ കരഞ്ഞ് അപേക്ഷിക്കുന്ന പൊലീസുകാരന്റെ വിഡിയോ വൈറലായിരുന്നു.







