Home Breaking News വ്യവസായ ഇന്‍ഷുറന്‍സിന്റെ പകുതിത്തുക സര്‍ക്കാര്‍ നല്‍കും : മന്ത്രി പി രാജീവ്

വ്യവസായ ഇന്‍ഷുറന്‍സിന്റെ പകുതിത്തുക സര്‍ക്കാര്‍ നല്‍കും : മന്ത്രി പി രാജീവ്

6
0

കൊച്ചി വ്യവസായികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് തുകയുടെ 50 ശതമാനം സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരള ബയോ ഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉല്‍പ്പന്ന പ്രദര്‍ശനവും വ്യവസായസംഗമവും ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ വ്യവസായക സംരംഭകവര്‍ഷം വ്യവസായക്കുതിപ്പ് ലക്ഷ്യമിട്ടുള്ള കര്‍മപദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. വ്യവസായ സംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. വ്യവസായനടത്തിപ്പിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എംഎസ്എംഇ ക്ലിനിക്കുകളെ സമീപിക്കാം. അവര്‍ ആവശ്യമായ ഉപദേശം തരും. അതിനുള്ള ഫീസ് നല്‍കുന്നത് സര്‍ക്കാരാണ്. ജിഎസ്ടി പോലുള്ള കാര്യങ്ങളിലെ സംശയദുരീകരണത്തിനും സൗജന്യ സഹായം ലഭിക്കും.റോമെറ്റീരിയല്‍ ലോഞ്ചിങ്ങും മന്ത്രി നിര്‍വഹിച്ചു. ആദ്യവില്‍പ്പന മേയര്‍ എം അനില്‍കുമാറും പ്രോഡക്ട് ലോഞ്ചിങ് ടി ജെ വിനോദ് എംഎല്‍എയും നിര്‍വഹിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. എ എം ഷീല, ഡോ. കെ പി ഭുവന, കെ എ രാജേഷ്, അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ നാസര്‍, സെക്രട്ടറി ഷൈന്‍ കരീപ്പടത്ത് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്റെ ആദ്യ അംഗത്വ സര്‍ട്ടിഫിക്കറ്റ് ആല്‍ഫ പേപ്പര്‍ പ്രോഡക്ട്‌സ് ഉടമ ഷബീറിന് ഹൈബി ഈഡന്‍ എംപി നല്‍കി. ഉല്‍പ്പന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here