വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.കോം. പ്രവേശനം നേടിയ കേസില്‍ പിടിയിലായ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖിലിന്റെ നിര്‍ണ്ണായക മൊഴികള്‍ ലഭിച്ചു. വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്‌ഐ മുന്‍ കായംകുളം ഏരിയ പ്രസിഡന്റ് അബിന്‍ സി രാജാണെന്നാണ് നിഖില്‍ മൊഴി നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ വിദേശത്തു അധ്യാപകനായി ജോലി ചെയ്യുകയാണ്. 2020ല്‍ ഇയാള്‍ക്കു 2 ലക്ഷം രൂപ കൈമാറിയെന്നും നിഖില്‍ പറയുന്നു.ഒളിവില്‍ പോയ രാത്രി ഫോണ്‍ ഓടയില്‍ കളഞ്ഞെന്നാണ് നിഖില്‍ പറയുന്നത്. മുഴുവന്‍ യാത്രകളും നടത്തിയത് കെഎസ്ആര്‍ടിസി ബസ്സില്‍ തനിച്ചാണ്. കയ്യിലെ പണം തീര്‍ന്നതു മൂലമാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താനായിരുന്നു തീരുമാനംമെന്നും നിഖില്‍ മൊഴി നല്‍കി.മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനായി പൊലീസ് കോട്ടയത്ത് കാത്ത് കിടന്നത് രണ്ടു മണിക്കൂറാണ്. രാത്രി പത്തുമണിയോടെയാണ് കായംകുളത്തു നിന്നുള്ള അന്വേഷണസംഘം കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. കോഴിക്കോട് നിന്ന് വന്നുപോകുന്ന മുഴുവന്‍ ബസ്സുകളുടെയും വിവരം ഡിപ്പോയില്‍ നിന്ന് ശേഖരിച്ചു.കോഴിക്കോട് നിന്നുള്ള എസി ലോ ഫ്‌ലോര്‍ ബസ്സിലാണ് നിഖിലിന്റെ യാത്ര എന്ന സ്ഥിരീകരണം ലഭിച്ചത് രാത്രി 12 മണിക്കാണ്. 12.40ന് ബസ് എത്തിയതോടെ മഫ്തിയിലുള്ള പൊലീസ് സംഘം നിഖിലിനെ ബസ്സിനുള്ളില്‍ കയറി പിടികൂടുകയായിരുന്നു. ലോക്കല്‍ പൊലീസിനെയും ഡിപ്പോ അധികൃതരെയും അറിയിക്കാതെയായിരുന്നു അന്വേഷണസംഘത്തിന്റെ രഹസ്യ നീക്കം.നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്‌ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു. ആരോപണത്തിന് പിന്നാലെ ആദ്യം നിഖിലിനെ എസ.എഫ്.ഐ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിനു ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്‌ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്തു പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.
Home Most Popular വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്‌ഐ മുന്‍ കായംകുളം ഏരിയ പ്രസിഡന്റ്; നിഖിലിന്റെ നിര്‍ണ്ണായക മൊഴി





