പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കഴിഞ്ഞു. ആന്ധ്രയിലും യു.പിയിലും മറ്റും പോളിംഗിനോടനു ന്ധിച്ച് ചില സംഘര്‍ഷങ്ങള്‍ ഉണ്ടായി.വെടിവെപ്പും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരെഞ്ഞടുപ്പു കമ്മീഷനെ സംന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകമായ ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആറ്ഘട്ടങ്ങള്‍ കൂടി പോളിംഗ് പ്രക്രിയ കടക്കേണ്ടതുണ്ട്. അതിനുള്ളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് വ്യക്തമല്ല. തികച്ചുംശ്രമകരമായ ജോലിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേത്.തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍പെരുമാറ്റച്ചട്ടം നിലവില്‍ വരും. അതോടെ രാജ്യത്തെഭരണകാര്യങ്ങളില്‍ പോലും നേരിട്ട് ഇടപെടാന്‍ അതിവിപുലമായ അധികാരമുള്ള സ്ഥാപനമായി തിരഞ്ഞെടുപ്പ്കമ്മീഷന്‍ മാറും. 1950-ല്‍ നിലവില്‍ വന്ന ഭരണഘടനയനുസരിച്ച്തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അധിഷ്ഠിതമായഈ അധികാരം പരമാവധി ഉപയോഗിക്കാന്‍ പലപ്പോഴുംതിരഞ്ഞെടുപ്പ് കമ്മീഷന്‍ ബദ്ധശ്രദ്ധമായിട്ടില്ല. ഇരുപത്തെട്ട് വര്‍ഷം മുമ്പ് ടി. എന്‍. ശേഷന്‍ ഏകാംഗ കമ്മീഷനായിവന്നപ്പോഴാണ് യഥാര്‍ത്ഥത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ്കമ്മീഷന്‍ എന്ന പദവിയുടെ അധികാരപൂര്‍ണ്ണത ഇന്ത്യഅറിഞ്ഞത്. അന്ന് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെനേതാക്കള്‍ ശേഷന്റെ വിരല്‍ത്തുമ്പില്‍ നിശ്ശബ്ദരായി നില്‍ക്കുന്നത് ജനങ്ങള്‍ കണ്ടു. ചുവരെഴുത്ത് മുതല്‍ പ്രചാരണയാത്രകള്‍ക്ക് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെകണ്ണുകളെത്തി. അദ്ദേഹത്തോടൊപ്പം ഇലക്ടറല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കുംആഹ്‌ളാദമായിരുന്നു. കമ്മീഷന്റെ ഭരണാഘടനാപരമായഅധികാരത്തിന്റെ വ്യാപ്തി തന്റെ പിന്‍ഗാമികള്‍ക്കുകൂടിപകര്‍ന്നുകൊïാണ് ശേഷന്‍ ഔദ്യോഗികമായി വിരമിച്ചത്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുവിനെപ്പോലെപെരുമാറുന്ന വ്യക്തിയുടെ മഹിമ പൂര്‍ണ അര്‍ത്ഥത്തില്‍അംഗീകരിക്കേണ്ടതുണ്ടോ എന്ന് സാമൂഹ്യരാഷ്ട്രീയപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്തു. ശേഷന്കടിഞ്ഞാണ്‍ ആവശ്യമാണെന്ന് പലരും പറഞ്ഞു. ഏകാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന്‌വിമര്‍ശിച്ചു. പക്ഷേ, നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെതനിനിറം വ്യക്തമായി അറിയാവുന്നവര്‍ക്ക് ശേഷന്റെനിലപാടുകള്‍ ശരിയാണെന്ന് തോന്നി. ചട്ടങ്ങളും നിയമങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചായിരുന്നു ശേഷന്‍പ്രവര്‍ത്തിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത്അദ്ദേഹത്തില്‍കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടു.എന്നാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ഒറ്റയാള്‍പദവി മൂന്ന് അംഗങ്ങളുള്ള ഒരു സ്ഥാപനമായി വിഭജിച്ച്ഭരണാധികാരികള്‍ ശേഷനെ ഒതുക്കി. എങ്കിലും മൂന്നുപേരില്‍ മുഖ്യന്‍ അദ്ദേഹമായിരുന്നു. അത് ധാരാളം മതിയായിരുന്നു വേലിചാടുന്ന നേതാക്കളെ വളച്ചുകെട്ടാന്‍.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ തന്റെമുന്‍ഗാമിയായ ശേഷനെപ്പോലെ കര്‍ക്കശക്കാരനല്ല. കാഴ്ചയിലും പെരുമാറ്റത്തിലും സൗമ്യന്‍. രാഷ്ട്രീയ ഭരണകൂടത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം വേണ്ടത്രഫലപ്രദമാകുന്നില്ലെന്ന് വിരമിച്ച അറുപത് സീനിയര്‍ ഉദ്യോഗസ്ഥന്മാര്‍ രാഷ്ട്രപതിക്ക് ഈയിടെ പരാതി നല്‍കി. പലനടപടികള്‍ക്കും വേഗത പോരെന്നായിരുന്നു മുഖ്യ പരാതി.അതിനുശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത ചിലനിലപാടുകള്‍ രാജ്യം ഭരിക്കുന്ന കക്ഷിക്കും പ്രധാനമന്ത്രിനരേന്ദ്ര മോദിക്കും ക്ഷീണമുണ്ടാക്കുന്നതാണ്. എന്‍.ഡി.എഇതര ഭരണമുള്ള 4 സംസ്ഥാനങ്ങളില്‍ ആദായനികുതിവകുപ്പ് നടത്തിയ തുടര്‍പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണമുണ്ട്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും മധ്യപ്രദേശിലും ഭരിക്കുന്നവരുമായി ബന്ധപ്പെട്ടസ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്തസ്വത്തുവിവരങ്ങള്‍ ലഭിച്ചു. അതേക്കുറിച്ച് വാര്‍ത്തകളും പുറത്തുവന്നു. തിരഞ്ഞെടുപ്പില്‍ അത് ഭരണകക്ഷിക്ക് ഗുണമുണ്ടാക്കും. എന്നാല്‍ പക്ഷപാതപരമെന്ന് ആക്ഷേപിക്കപ്പെടുന്ന ഈ പരിശോധനയില്‍ ഇലക്ഷന്‍ കമ്മീഷന്‍വൈകിയാണെങ്കിലും ഇടപെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ പേരിലുള്ള സിനിമ നിരോധിച്ചതും നമോ ടി.വിവിലക്കിയതും ഇലക്ഷന്‍ കമ്മീഷന്റെ കാര്യക്ഷമതയ്ക്ക്ഉദാഹരണങ്ങളാണ്. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായിഇലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള ബാദ്ധ്യത നിറവേറ്റുന്നതില്‍ കമ്മീഷനെ പ്രശംസിക്കണം.














