
തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 12 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായതോടെ ആശങ്ക അകന്നു. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 176 പേര്‍ക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
അതേസമയം ശ്രീചിത്രയില്‍ ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്രയില്‍ തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനം വഴി ഒ പി ചികിത്സ ലഭ്യമാക്കും. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും. അപ്പോയ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് അതാത് ക്ലിനിക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കാവുന്നതാണ്.




