
ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. കോഴിക്കോട്ടെ ലോഡ്ജില്‍ നിന്ന് നബീസയാണ് അറസ്റ്റിലായത്. ഷബ്നയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇവര്‍. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി.ഷബ്‌നയുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. ഷബ്‌നയുടെ മകളുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റുപ്രതികളായ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹബീബിന്റെ അമ്മാവന്‍ ഹനീഫയുടെ ജാമ്യപേക്ഷയും ഒളിവില്‍ കഴിയുന്നവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും വ്യാഴാഴ്ച പരി?ഗണിക്കുംസ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഹബീബിന്റെ അമ്മാവന്‍ ഹനീഫയെ അറസ്റ്റ് ചെയ്തത്.








