Home National ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണം, മുന്നൊരുക്കങ്ങളുമായി കേന്ദ്രം; കേരളത്തില്‍ ഏഴ് ജില്ലകള്‍?

ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണം, മുന്നൊരുക്കങ്ങളുമായി കേന്ദ്രം; കേരളത്തില്‍ ഏഴ് ജില്ലകള്‍?

2
0

കോവിഡ് രോഗ ബാധയെ ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പതിനാല് ദിവസം പിന്നിടുമ്പോളും രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാചര്യത്തില്‍ നടപടികള്‍ ശക്തമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ നീട്ടിയേക്കില്ലെന്ന് സൂചനകള്‍ നല്‍കുമ്പോഴും രോഗികള്‍ ഏറെയുള്ള ജില്ലകളില്‍ അടച്ചിടല്‍ ഉള്‍പ്പെടെ നിയന്ത്രണം കടുപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മൊത്തം വൈറസ് ബാധയുടെ എണ്‍പത് ശതമാനത്തിലധികം രോഗികളെ കണ്ടെത്തിയ ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ തന്നെയാണ് നീക്കം ഇത്തരത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ള 62 ജില്ലകളിലായിരിക്കും നിയന്ത്രണം. ഈ ജില്ലകളില്‍ ഏപ്രില്‍ 14 ന് ശേഷവും നിയന്ത്രണം തുടര്‍ന്നേക്കുും. കേന്ദ്ര സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.രാജസ്ഥാനിലെ ഭില്‍വാര മാതൃകയിലുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കും എന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. കോവിഢ് ബാധ സ്ഥിരീകരിച്ച ഭില്‍വാര പൂര്‍ണമായി അടച്ചിട്ടുകൊണ്ട് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രഥമാണെന്നാണ് വിലിയിരുത്തല്‍. നിയന്ത്രണങ്ങളുടെ ഭാഗമായി ഭില്‍വാരയിലേക്ക് അകത്തേക്കും പുറത്തേക്കും സഞ്ചാരം പൂര്‍ണമായും നിരോധിക്കുകയാണ് ഉണ്ടായത്. പട്ടികയില്‍ കേരളത്തിലെ ഏഴോളം ജില്ലകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും നിര്‍ദേശം ഉണ്ട്. നേരത്തെ കാസറഗോഡും പത്തനംതിട്ടയുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹോട്ട്‌സ്‌പോട്ടില്‍ ഇടം പിടിച്ചത്. എന്നാല്‍ പിന്നാലെ സംസ്ഥാനസര്‍ക്കാര്‍ ഏഴ് ജില്ലകളെ അതീവ ജാഗ്രതാ മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഈ ജില്ലകളിലായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക എന്നും സൂചനകള്‍ ഉണ്ട്. അതേസമയം, രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗവും ഇന്ന് ചേരും. മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. കൂടാതെ, കോവിഡ് ചികില്‍സ ഫലപ്രഥമാക്കാന്‍ പ്രതിരോധ വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ഉല്‍പാദകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത രണ്ടു മാസത്തേക്ക് 2.7 കോടി N95 മാസ്‌കുകള്‍ കരുതണമെന്നതാണ് ഇതില്‍ പ്രധാനം. കൂടാതെ 16 ലക്ഷം പരിശോധനാ കിറ്റുകള്‍, അന്‍പതിനായിരം വെന്റിലേറ്ററുകള്‍ എന്നിവ ഒരുക്കാനും നിര്‍ദേശം നല്‍കി. രാജ്യത്തുടനീളം 274 ജില്ലകളിലാണ് ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3,577 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 274 പേര്‍ക്ക് രോഗശമനം ഉണ്ടായപ്പോള്‍ 83 മരണങ്ങളാണ് സംഭവിച്ചത്. മാര്‍ച്ച് 30 ന് 1,251 കേസുകള്‍, 32 മരണങ്ങള്‍ എന്ന സാഹചര്യത്തില്‍ നിന്നാണ് ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇരട്ടിയിലധികം കേസുകളായി വര്‍ദ്ധിക്കുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വന്ന പരിശോധനയുടെ വര്‍ദ്ധനവാണ് എണ്ണത്തിലെ വര്‍ദ്ധവിന് കാരണമെന്നാണ് അരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. രോഗവ്യാപനത്തില്‍ ഭൂമിശാസ്ത്രപരമായ ഒരു വ്യതിയാനമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന അധികൃതര്‍ വരും ദിവസങ്ങളിള്‍ പരിശോധന ശക്തമാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here