തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 17 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 11 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 8 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 6 പേർക്കും, വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്35, യു.എ.ഇ14, സൗദി അറേബ്യ10, ഒമാൻ3, റഷ്യ2, ഖത്തർ1, താജിക്കിസ്ഥാൻ1, കസാക്കിസ്ഥാൻ1) 45 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര16, ഡൽഹി9, തമിഴ്‌നാട്8, കർണാടക5, ആസാം2, ഹരിയാന2, ആന്ധ്രാപ്രദേശ്2, തെലുങ്കാന1) വന്നതാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 3 പേർക്കും കണ്ണൂർ, കോട്ടയം, വയനാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 21 പേരുടെയും (ഒരു കാസർഗോഡ്), മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേരുടെയും (ഒരു പാലക്കാട്), കൊല്ലം, പാലക്കാട് (ഒരു മലപ്പുറം, ഒരു തൃശൂർ) ജില്ലകളിൽ നിന്നുള്ള 14 പേരുടെ വീതവും, തൃശൂർ ജില്ലയിൽ നിന്നുള്ള 12 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേരുടെയും (ഒരു തിരുവനന്തപുരം), ആലപ്പുഴ ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1380 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,509 പേർ ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,569 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,30,655 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1914 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4889 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,30,358 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്ബിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 3186 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്ബർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 36,051 സാമ്ബിളുകൾ ശേഖരിച്ചതിൽ 34,416 സാമ്ബിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്ബിൾ, ഓഗ്മെന്റഡ് സാമ്ബിൾ, സെന്റിനൽ സാമ്ബിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,73,729 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോൽആലപ്പടമ്ബ്, കീഴല്ലൂർ, മാടായി, രാമന്തളി, പടിയൂർ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ, മയ്യിൽ, പാട്യം എന്നിവയേയാണ് ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Home Breaking News സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 118 പേർക്ക് ; 96 പേരുടെ പരിശോധനാഫലം നെഗറ്റീവ്; ആറു...










